രുചിയിൽ രാജാവ്, ശുചിത്വത്തിൽ പിന്നിൽ; ഈ നഗരത്തിൽ നിന്ന് എങ്ങനെ വിശ്വസിച്ച് കഴിക്കും ?;75,000 ഹോട്ടലുകളിൽ റേറ്റിംഗുള്ളത് വെറും 361 എണ്ണത്തിന് മാത്രം!

സിസ്റ്റത്തിന്റെ രൂപകൽപ്പനയിലെ പോരായ്മ കൊണ്ടാണ് ഈ പദ്ധതി പരാജയപ്പെട്ടത് എന്നാണ് വിദ​ഗ്ധർ പറയുന്നത്. നിലവിൽ എഫ്എസ്എസ്എഐ ഹൈജീൻ റേറ്റിംഗിൻ്റെ ഭാ​ഗമാവുക എന്നത് നിർബന്ധിത നിയമമല്ല.

Update: 2026-07-04 06:47 GMT

ഹൈദരാബാദ്: ബിരിയാണിയുടെയും ഹലീമിന്റെയും അതുല്യമായ രുചിക്കൂട്ടുകൾ കൊണ്ട് ഇന്ത്യയുടെ 'ഭക്ഷണ തലസ്ഥാനം' എന്ന ഖ്യാതി നേടിയ നഗരമാണ് ഹൈദരാബാദ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്ഷ്യാസ്വാദകരെ ആകർഷിക്കുന്ന ശക്തമായ ഒരു റസ്റ്റോറന്റ് സംസ്‌കാരം ഹൈദരാബാദിനുണ്ട്. എന്നാൽ, ഈ വലിയ രുചിപ്പെരുമയ്ക്ക് അനുസൃതമല്ല ഇവിടത്തെ ശുചിത്വം എന്നാണ് പുറത്തുവരുന്നത്. നഗരത്തിൽ പ്രവർത്തിക്കുന്ന ഏകദേശം 75,000 ഭക്ഷണശാലകളിൽ വെറും 361 എണ്ണത്തിന് മാത്രമാണ് നിലവിൽ എഫ്എസ്എസ്എഐ (FSSAI) ശുചിത്വ റേറ്റിംഗ് ഉള്ളത്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ലിസ്റ്റിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

Advertising
Advertising

ഹൈദരാബാദിലെ ആകെയുള്ള 75,000 ഹോട്ടലുകളിൽ 25,000 എണ്ണത്തിന് മാത്രമാണ് എഫ്എസ്എസ്എഐ ലൈസൻസ് ഉള്ളത്. ഇതിൽ തന്നെ ഹൈജീൻ റേറ്റിംഗ് നേടിയിട്ടുള്ളത് ലൈസൻസുള്ള സ്ഥാപനങ്ങളുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ്. ഭക്ഷണങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, മലിനീകരണ നിയന്ത്രണം, ജീവനക്കാരുടെ ശുചിത്വം, കീട നിയന്ത്രണം (Pest Management), സംഭരണ സൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പരിശോധിച്ച് 1 മുതൽ 5 വരെ നൽകുന്നതാണ് ഹൈജീൻ റേറ്റിം​ഗ്.

സിസ്റ്റത്തിന്റെ രൂപകൽപ്പനയിലെ പോരായ്മ കൊണ്ടാണ് ഈ പദ്ധതി പരാജയപ്പെട്ടത് എന്നാണ് വിദ​ഗ്ധർ പറയുന്നത്. നിലവിൽ എഫ്എസ്എസ്എഐ ഹൈജീൻ റേറ്റിംഗിൻ്റെ ഭാ​ഗമാവുക എന്നത് നിർബന്ധിത നിയമമല്ല.ഹോട്ടലുകളുടെ സ്വമേധയായുള്ള തീരുമാനമാണ്. മികച്ച ശുചിത്വമുള്ള ഹോട്ടലുകൾ ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കാൻ റേറ്റിംഗിനായി സ്വയം മുന്നോട്ടുവരുമ്പോൾ, ഇതൊരു അധിക ബാധ്യതയായി കാണുന്ന വലിയൊരു വിഭാഗം ഹോട്ടലുടമകൾ ഹൈജീൻ റേറ്റിം​ഗ് പദ്ധതിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുകൾക്കും റേറ്റിംഗ് ഇല്ലാത്തതിനാൽ ഇതൊരു പോരായ്മയായി ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഭക്ഷ്യസുരക്ഷാ പരിശോധന ലബോറട്ടറിയായ ഇക്വിനോക്സ് ലാബ്‌സിന്റെ (Equinox Labs) സ്ഥാപകനും സിഇഒയുമായ അശ്വിൻ ഭദ്രിയുടെ അഭിപ്രായത്തിൽ, വളരെ കുറച്ചു സ്ഥാപനങ്ങൾ മാത്രം പദ്ധതിയുടെ ഭാ​ഗമാവുമ്പോൾ ഇതിന്റെ മൂല്യം നഷ്ടപ്പെടുകയാണ്. വിപണിയിലെ ഭൂരിഭാഗം ഹോട്ടലുകളുടെയും ശുചിത്വം കൃത്യമായി താരതമ്യം ചെയ്യാൻ സാധിക്കുമ്പോൾ മാത്രമേ ഇത്തരം റേറ്റിംഗുകൾ കൊണ്ട് ഉപഭോക്താക്കൾക്ക് പ്രയോജനമുണ്ടാകൂ എന്ന് അദ്ദേഹം പറയുന്നു.   

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News