ദോശ തിന്നാൽ കൈ നിറയെ കാശ്; ഇതൊന്നൊന്നര ഓഫർ

നിരവധിപേർ രുചിച്ച് നോക്കുന്നുണ്ടെങ്കിലും ആർക്കും ഒരു ദോശ മുഴുവനായും കഴിക്കാൻ കഴിഞ്ഞിട്ടില്ല

Update: 2022-02-02 05:25 GMT

ദോശ തിന്നാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും എന്നാൽ മസാല ദോശയായാലോ... അത് കളിമാറും. മസാല ദോശ തിന്നാൻ ഇഷ്ടമുള്ളവർക്കിതാ ഒരു കിടിലം ഓഫർ. നിങ്ങൾ കഴിക്കുന്ന ദോശക്ക് ഇങ്ങോട്ട് കാശു കിട്ടും. അതും 71,000 രൂപ. ആഹാ കൊള്ളാമല്ലോ.. എന്നാൽ വിട്ടോ നേരെ ഡൽഹിക്ക്. ഡല്ഹിയിലെ ഉത്തം നഗറിലെ സ്വാമി ശക്തി സാഗറിലാണ് ഇപ്പറഞ്ഞ ദോശ കിട്ടുന്നത്.

ഇൻസ്റ്റാഗ്രാം ഫുഡ് ബ്ലോഗർ @delhi_tummyയാണ് ഈ ദോശ പരിചയപ്പെടുത്തുന്നത്. ദോശയുടെ വലിപ്പം 10 അടിയാണ്. എങ്ങനെയെന്ന് ഈ ഭീമൻ ദോശ തയ്യാറാക്കുന്നത് എന്ന് ഫുഡ് ബ്ലോഗർ തന്റെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. "മറ്റുള്ളവർക്ക് ദോശ" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

Advertising
Advertising

ചൂടാക്കിയ കല്ലിൽ അടുത്തടുത്തായി ദോശമാവ് ഒഴിക്കുന്നു. പിന്നീട് ദോശകൾ തമ്മിൽ മാവ് ചേർത്ത് ബന്ധിപ്പിക്കുന്നു. ശേഷം നെയ്യ് ഒഴിച്ച് ഉരുളക്കിഴങ്ങിന്റെ മസാല നീളത്തിൽ അടുക്കി വച്ച് ദോശ ചുരുട്ടിയെടുക്കുന്നു. ദോശയുടെ മുകളിൽ ചീസ് ചിരകിയിട്ടാണ് ഗാർണിഷ് ചെയ്യുന്നത്. സാമ്പാർ, വിവിധ ചട്‌നികൾ, ഉരുളക്കിഴങ്ങ് മസാല എന്നിവയ്‌ക്കൊപ്പമാണ് ഈ മസാല വിളമ്പുന്നത്.

 ഭീമൻ മസാല ദോശ നിശ്ചിത സമയത്തിനുള്ളിൽ തിന്ന് തീർക്കുന്നവർക്ക് 71,000 രൂപ ഇതാണ് നേരത്തെ പറഞ്ഞ ചലഞ്ച്. ചലഞ്ച് അടിപൊളിയൊക്കെ തന്നെ.. പ്രശ്‌നം അതല്ല. ചലഞ്ച് വിജയിച്ചില്ലെങ്കിൽ 1500 നമ്മുടെ കയ്യിൽ നിന്നുമെടുത്ത് കൊടുക്കണം.

നിരവധിപേർ ഈ ദോശ രുചിച്ച് നോക്കുന്നുണ്ടെങ്കിലും ഇതുവരെ ആർക്കും ഒരു ദോശ മുഴുവനായും കഴിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് കൗതുകം. വൈറലായ വീഡിയോ ഇതിനകം 40 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇൻസ്റ്റാഗ്രാമിൽ 4.11 ലക്ഷം ലൈക്കുകളും നേടിയിട്ടുണ്ട്. ആയിരക്കണക്കിന് കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News