ഭാര്യയെ പോൺ കാണാനും പോൺനടിമാരെപ്പോലെ വസ്ത്രം ധരിക്കാനും നിർബന്ധിച്ചു; യുവാവിനെതിരെ കേസ്

സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായും യുവതിയുടെ പരാതിയുണ്ട്

Update: 2023-07-06 09:44 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ഭാര്യയെ പോൺ കാണാൻ നിർബന്ധിച്ച യുവാവിനെതിരെ കേസ്. ന്യൂഡൽഹിയിൽ ഈസ്റ്റ് റോഹ്താഷ് നഗർ സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പോൺതാരങ്ങളെപ്പോലെ വസ്ത്രം ധരിച്ചു നടക്കാനും ഇയാൾ ഭാര്യയെ നിർബന്ധിച്ചതായി പരാതിയുണ്ട്.

30കാരിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. 2020ലാണ് ഇവർ വിവാഹിതരായത്. ഇതിനുശേഷം ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മാനസികമായും ശാരീരികമായും പീഡനം തുടരുകയാണെന്നും യുവതി പറഞ്ഞു.

നോയ്ഡയിൽ ഒരു കമ്പനിയിൽ ജീവനക്കാരനാണ് 35കാരനായ ഭർത്താവ്. ഇയാൾ അശ്ലീലചിത്രങ്ങളുടെ അടിമയാണെന്ന് യുവതി ആരോപിച്ചതായി ഷാഹ്ദാര ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീണ പറഞ്ഞു. ഭാര്യയെയും പോൺ കാണാൻ നിർബന്ധിക്കും. പോൺനടിമാരെപ്പോലെ വസ്ത്രം ധരിച്ച് നടക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ഇയാൾക്കെതിരെ ഐ.പി.സി 498എ(ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം), സ്ത്രീധന നിരോധന നിയമത്തിലെ 406(വിശ്വാസവഞ്ചന), 377(അസ്വാഭാവികമായ കുറ്റകൃത്യം) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Summary: Delhi man booked for forcing wife to watch porn, dress like porn star

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News