ബുർഖ ധരിച്ച് അശ്ലീലച്ചുവയോടെ യുവാക്കളുടെ ഹോളി ആഘോഷം; അഞ്ചുപേർക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി

Update: 2026-03-06 12:27 GMT

കലബുറഗി: ഹോളി ആഘോഷത്തിനിടെ ബുർഖ ധരിച്ച സുഹൃത്തിനൊപ്പം നൃത്തം ചെയ്യുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കൾക്കെതിരെ കലബുറഗി പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ബുധനാഴ്ച ആലന്ദ് താലൂക്കിലെ നിംബർഗ ഗ്രാമത്തിലാണ് സംഭവം.

ജില്ലയിലുടനീളം ഹോളി ആഘോഷങ്ങൾ നടക്കുമ്പോൾ, ഒരു കൂട്ടം യുവാക്കൾ തങ്ങളുടെ സുഹൃത്തിനെ ബുർഖ ധരിപ്പിക്കുകയും ദേഹത്ത് നിറങ്ങൾ പുരട്ടി നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.

Advertising
Advertising

വൈറലായ വീഡിയോയിൽ ബുർഖ ധരിച്ച വ്യക്തി നൃത്തം ചെയ്യുന്നതും സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതും കാണാം. കൂടാതെ, ഇയാൾ ഗർഭിണിയാണെന്ന വ്യാജേന അശ്ലീലച്ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കലബുറഗി എംഎസ്‌കെ മിൽ ഏരിയ സ്വദേശിയായ സമീർ ആവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പ്രജ്വൽ ബെലമഗി, ശാന്തപ്പ മഠപതി, നാഗരാജ് ഗോവനഗോൾ, അനിൽ നാഗാടി, ചന്നു ദുഗോണ്ട് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെയാണ് നിംബർഗ പൊലീസ് കേസെടുത്തത്. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News