സിവിൽ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, 18-ാം റാങ്ക് മലയാളിക്ക്

രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി

Update: 2026-03-06 09:37 GMT

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി തിളക്കമാർന്ന വിജയം സ്വന്തമാക്കി.

കേരളത്തിനും അഭിമാനകരമായ നേട്ടമാണ് ഈ വർഷത്തെ ഫലം സമ്മാനിച്ചിരിക്കുന്നത്. മലയാളിയായ ആര്‍. ശ്രുതി 18-ാം റാങ്ക് നേടി .തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആർ. രാജ് 109-ാം റാങ്കും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറ്റൊരു മലയാളിയായ സിദ്ധാർഥ എം. ജോയ് 271-ാം റാങ്കും സ്വന്തമാക്കി.958 ഉദ്യോഗാർത്ഥികൾക്ക് നിയമനമുണ്ടാകും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News