Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി:സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തൊഴിലാളി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട നേതാവാണ് സുധാകര്‍ റെഡ്ഡി. പഠനശേഷം എ.ഐ.എസ്.എഫ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റി. 1968ല്‍ റെഡ്ഡി സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായി.
സി.പി.ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2019 വരെയാണ് അദ്ദേഹം സിപിഐ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. രണ്ട് തവണ നല്‍ഗോണ്ട ലോക്സഭ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പാര്‍ലമെന്റിലേക്ക് വിജയിച്ചിട്ടുണ്ട്.