യുപി മുന്‍ മന്ത്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാറും മൊബൈല്‍ ഫോണും കാണാനില്ല

യുപിയിലെ ബാഗ്പതിലുള്ള വീട്ടില്‍ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

Update: 2021-09-10 13:10 GMT
Editor : Dibin Gopan | By : Web Desk

ഉത്തര്‍പ്രദേശ് മുന്‍ മന്തിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ബാഗ്പതിലുള്ള വീട്ടില്‍ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ കാറും മൊബൈല്‍ ഫോണും കാണാനില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തോമറിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ തോമറിന്റെ സഹോദരന്‍ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.പിന്നീട് അദ്ദേഹം വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹോദരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Advertising
Advertising

സംഭവ സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് ടീമും പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News