ത്രിശൂലം മുതല്‍ വജ്രായുധം വരെ.. ചൈനയെ തുരത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ ആയുധങ്ങള്‍

ഉത്തര്‍പ്രദേശിലെ സ്റ്റാര്‍ട് അപ്പ് കമ്പനിയാണ് ആയുധങ്ങള്‍ വികസിപ്പിച്ചത്

Update: 2021-10-19 03:42 GMT
Advertising

വെടിക്കോപ്പുകൾ ഉപയോഗിക്കാൻ കഴിയാത്ത ഹിമാലയൻ മലനിരകളിൽ ചൈനയുടെ ആക്രമം അവസാനിപ്പിക്കാൻ പുതിയ ആയുധങ്ങളുമായി ഇന്ത്യൻ സൈന്യം. ത്രിശൂലം, സൂപ്പർ പഞ്ച്, ദണ്ഡ്, വജ്ര തുടങ്ങിയ ആയുധങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിനായി ഉത്തര്‍പ്രദേശിലെ സ്റ്റാര്‍ട് അപ്പ് കമ്പനി വികസിപ്പിച്ചത്.

കമ്പിവടികളും ടേസറുകളും ഉപയോഗിച്ചുള്ള ചൈനീസ് സൈന്യത്തിന്‍റെ ആക്രമണം പ്രതിരോധിക്കാനാണ് ഇന്ത്യന്‍ സൈന്യം പുതിയ ആയുധങ്ങള്‍ ശേഖരിക്കുന്നത്. ഗാല്‍വന്‍ വാലിയില്‍ ചൈനീസ് സൈന്യം കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈനികരെ ഇത്തരത്തില്‍ ആക്രമിച്ചിരുന്നു. 20 സൈനികരാണ് ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

നോയ്‌ഡയിലെ സ്റ്റാർട്അപ്പ് കമ്പനിയായ അപാസ്റ്റെറോൺ പ്രൈവറ്റ് ലിമിറ്റഡാണ് തൃശൂലം, സൂപ്പര്‍ പഞ്ച്, ബന്ദ്ര, ദണ്ഡ്, വജ്ര തുടങ്ങിയ ആയുധങ്ങള്‍ നിര്‍ദേശിച്ചത്. തൃശൂലം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുക. ശത്രുക്കളെ പ്രഹരം ഏല്‍പ്പിക്കുന്ന ലോഹ വടിയാണ് വജ്ര. ശത്രുക്കൾക്ക് ഇലക്ട്രിക് ഷോക്ക് നൽകാനും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കാനും സാധിക്കുന്ന ആയുധങ്ങളും ഒരുക്കിയിട്ടുണ്ട്. സപ്പര്‍ പഞ്ച് വൈദ്യുതി പ്രവഹിക്കുന്ന കയ്യുറകളാണ്. എട്ട് മണിക്കൂര്‍ വരെ ചാര്‍ജുണ്ടാകും. വാട്ടര്‍ പ്രൂഫുമാണ്.

ചൈനക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെടുകയായിരുന്നുവെന്ന് അപാസ്റ്റെറോൺ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ടെക്നോളജി ഓഫീസര്‍ മോഹിത് കുമാര്‍ പറഞ്ഞു. കമ്പനി വികസിപ്പിച്ച ആയുധങ്ങളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യങ്ങള്‍ പുറത്തുവിട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News