ജി- 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ പദവി ബ്രസീലിന് കൈമാറി ഇന്ത്യ

വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും

Update: 2023-09-10 10:04 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി സമാപിച്ചു. യുക്രൈൻ വിഷയമുൾപ്പെടെ പ്രതിപാദിക്കുന്ന  സംയുക്ത പ്രസ്താവന ജി 20 അംഗീകരിച്ചു. അടുത്ത ജി 20 ഉച്ചകോടി ബ്രസീലിലാണ് നടക്കുക. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. രാജ്ഘട്ടിൽ എത്തിയലോക നേതാക്കൾ ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ചു.

Advertising
Advertising

ജി20 ഉച്ചകോടിയുടെ അവസാനദിനമായ ഇന്ന് 'ഒരുഭാവി' എന്ന വിഷയത്തിലാണ് പ്രത്യേക ചര്‍ച്ച നടന്നത് .ഭാവിയിലെ വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വിഷയങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്തു. മെച്ചപ്പെട്ട ഭൂമിക്കായി സൃഷ്ടപരമായ ചർച്ചകളെന്നാണ് പ്രധാനമന്ത്രി ഈ സെഷനെ വിശേഷിപ്പിച്ചത്. സെഷന് മുന്നോടിയായി ഇന്തോനേഷ്യൻ പ്രസിഡന്റും ബ്രസീൽ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൃക്ഷത്തൈ സമ്മാനിച്ചു . രാവിലെ രാജ്ഘട്ടിലെത്തിയ രാഷ്ട്രത്തലവന്‍മാര്‍ ഗാന്ധിസമാധിയിൽ പുഷ്പാര്‍ച്ചന നടത്തി.


ഗാന്ധി സമാധിയിൽ മോദി അർപ്പിച്ച പുഷ്പചക്രത്തിൽ 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്നു എഴുതിയിരുന്നതുതും ശ്രദ്ധേയമായി. ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ എന്നിവർ നേരത്തെ മടങ്ങി. ഇന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ അടക്കം ഉള്ള വിവിധ ലോകരാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News