ഇ-കെവൈസി നിര്‍ബന്ധം: പുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്‌സിഡി റദ്ദാക്കും; ഇങ്ങനെ പുതുക്കാം

മാര്‍ച്ച് 31നു മുമ്പ് ഇ-കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം

Update: 2025-11-09 10:07 GMT

കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി.വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ, എട്ടാമത്തെയും ഒമ്പതാമത്തെയും സിലിണ്ടറുകൾക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കും. മാർച്ച് 31 ന് മുമ്പ് ചെയ്താൽ, സബ്സിഡി തിരികെ ലഭിക്കും. തീയതിക്കുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, സബ്സിഡി റദ്ദാക്കപ്പെടും.

Advertising
Advertising

നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡിക്ക് യോ​ഗ്യതയുണ്ടാവില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 9 റീഫില്ലുകള്‍ക്കും ഓരോന്നിനും 300 രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. പണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്പനി വാദം.

LPG e-KYC എങ്ങനെ അപ്ഡേറ്റ് ചെയ്യാൻ

ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം. സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല. വെബ്സൈറ്റ്: http://www.pmuy.gov.in/e-kyc.html. സംശയങ്ങള്‍ക്ക് 1800 2333555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News