സ്കൂളിലേക്കുള്ള വഴിമധ്യേ 12കാരി പീഡനത്തിനിരയായി; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് വെടിയേറ്റു

രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി സെക്ടർ 32ലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു

Update: 2022-07-28 05:29 GMT

നോയിഡ: സ്കൂളിലേക്ക് പോകുമ്പോള്‍ 12കാരിയെ 20കാരന്‍ ബലാത്സംഗത്തിനിരയാക്കി. നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് പൊലീസിന്‍റെ വെടിയേറ്റു.

''രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി സെക്ടർ 32ലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു.വിഷയം ലോക്കൽ സെക്ടർ 24 പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പ്രതിയെ ഉടൻ പിടികൂടുകയും ചെയ്തു'' പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരവും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertising
Advertising

എന്നാൽ, പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോയിഡ) രൺവിജയ് സിംഗ് പറഞ്ഞു. "അവർ സെക്ടർ 25 ന് സമീപമായിരുന്നു, അയാൾ പൊലീസ് വാനിൽ നിന്ന് ചാടി ഒരു ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ അവനെ വളഞ്ഞു, പക്ഷേ കയ്യില്‍ കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് അയാൾ അവരെ ആക്രമിച്ചു," സിംഗ് പറഞ്ഞു. ഇതോടെയാണ് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തത്. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News