യുപിയില്‍ പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിക്ക് മുഖത്ത് കുത്തേറ്റു

കുട്ടിയുടെ കൈകള്‍ കെട്ടിയ ശേഷം മുഖത്ത് തുടര്‍ച്ചയായി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ്

Update: 2021-07-13 04:40 GMT
Editor : Suhail | By : Web Desk

ഉത്തര്‍പ്രദേശില്‍ പീഡനശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിക്ക് മുഖത്ത് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വരാണസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെ തുടര്‍ന്ന് അയല്‍ക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.

ഉത്തര്‍പ്രദേശിലെ ബല്ലിയയിലായിരുന്നു ക്രൂരസംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അയല്‍ക്കാരന്‍ കൂടിയായ പ്രതി പെണ്‍കുട്ടിയുടെ മുഖത്ത് കുത്തുകയായിരുന്നു. കുട്ടിയുടെ കൈകള്‍ കെട്ടിയ ശേഷം മുഖത്ത് തുടര്‍ച്ചയായി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വരാണസിയിലേക്ക് മാറ്റുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസി പിടികൂടി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News