മുംബൈ വിമാനത്താവളത്തിൽ 10 കോടി രൂപയുടെ സ്വർണം പിടികൂടി; 18 സുഡാനി യുവതികൾ അറസ്റ്റിൽ

മൂന്ന് വിമാനങ്ങളിലായിട്ടാണ് ഇവര്‍ യാത്ര ചെയ്യാനിരുന്നത്

Update: 2023-04-26 04:48 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) 10 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തില്‍ 18 സുഡാനി സ്ത്രീകളെയും ഒരു ഇന്ത്യക്കാരിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 16.36 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.


അനുബന്ധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 85 ലക്ഷം രൂപ വിലവരുന്ന 1.42 കിലോ സ്വർണവും 16 ലക്ഷം രൂപയുടെ വിദേശ കറൻസിയും 88 ലക്ഷം രൂപയുടെ ഇന്ത്യൻ നോട്ടുകളും കണ്ടെടുത്തു. തിങ്കളാഴ്ച യു.എ.ഇയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്താൻ പോകുന്നുവെന്ന പ്രത്യേക രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ സിറ്റി വിമാനത്താവളത്തിൽ നിരീക്ഷണം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് വിമാനങ്ങളിലായിട്ടാണ് ഇവര്‍ യാത്ര ചെയ്യാനിരുന്നത്. ഇവരെ ഡി.ആര്‍.ഐയുടെ സംഘം തടയുകയായിരുന്നു.



ഡിആർഐ നടത്തിയ പരിശോധനയിൽ പേസ്റ്റ് രൂപത്തിലുള്ള 16.36 കിലോഗ്രാം സ്വർണം, കട്ട് കട്ട് പീസുകൾ, ആഭരണങ്ങൾ എന്നിവ കണ്ടെടുത്തു. ഇവയ്ക്ക് 10.16 കോടി രൂപ വിലവരും.കണ്ടെടുത്ത സ്വർണത്തിന്‍റെ ഭൂരിഭാഗവും സംശയാസ്പദമായ യാത്രക്കാരുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതിനാൽ ഇവ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News