ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി

യോഗത്തിൽ പങ്കെടുത്ത 80 ശതമാനം നേതാക്കളും കശ്മീരിന്‍റെ അനുച്ഛേദം 370 റദ്ദാക്കിയ വിഷയം ഉന്നയിച്ചു.

Update: 2021-06-25 03:21 GMT
Editor : Suhail | By : Web Desk
Advertising

ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ജമ്മു കശ്മീരിലെ മണ്ഡല പുനർ നിർണയം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ചർച്ചയായി.

എന്നാല്‍ പ്രധാനമന്ത്രിയിൽ നിന്ന് യാതൊരുവിധ ഉറപ്പും ലഭിച്ചില്ലെന്ന് സി.പി.എം നേതാവ് യുസുഫ് തരിഗാമി പറഞ്ഞു.

ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിക്കുക എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി മണ്ഡല പുനർനിർണ്ണയം നടത്തി നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കണമെന്നും സംസ്ഥാന പദവി നൽകുന്ന കാര്യം അതിന് ശേഷം തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുൾപ്പടെയുള്ള അസാധാരണ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നതിന് മുൻപ് കൂടിയാലോചനകൾ വേണമായിരുന്നുവെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയെ അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത 80 ശതമാനം നേതാക്കളും അനുച്ഛേദം 370 റദ്ദാക്കിയ വിഷയം ഉന്നയിച്ചു.

മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, കോൺഗ്രസ് നേതാവ് ഗുലാനബി അസാദ് എന്നീ പ്രതിപക്ഷ നേതാക്കൾക്കൊപ്പം സർക്കാരിനെ പ്രതിനിധികരിച്ച് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ , ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News