'ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ല'; ഗുജറാത്തില്‍ തൂക്കുപാലം തുറന്നത് അവധി ദിവസത്തെ വൻ വരുമാനം പ്രതീക്ഷിച്ച്

മരണസംഖ്യ 141 ആയെന്ന് സർക്കാർ

Update: 2022-10-31 04:47 GMT
Editor : ലിസി. പി | By : Web Desk

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 141 ആയെന്ന് സർക്കാർ. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സിങ് വി പറഞ്ഞു.

അതേസമയം, തൂക്കുപാലം തുറന്നത് നിയമ വിരുദ്ധമായാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. നവീകരണത്തിന് ശേഷം തൂക്കുപാലം വീണ്ടും തുറന്നത് അനുമതി ഇല്ലാതെയാണ്. ഫിറ്റ്‌നസ് ഉൾപ്പടെയുള്ള രേഖകൾ സർക്കാരിൽ നിന്നും ലഭിച്ചിരുന്നില്ല. ഛട്ട് പൂജാ ദിനത്തിലെ വലിയ വരുമാനം പ്രതീക്ഷിച്ചായിരുന്നു ധൃതി പിടിച്ച് തൂക്കുപാലം തുറന്നത്.

മോർബിയിൽ മച്ചു നദിക്ക് കുറുകെ ഉള്ള തൂക്കുപാലം ആണ് തകർന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലേറെ പേരാണ് അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നത്. 140ലേറെ വർഷം പഴക്കമുണ്ട് ഗുജറാത്തിലെ മോർബിയിൽ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ തൂക്കുപാലം അറ്റകുറ്റ പണികൾക്ക് ശേഷം ബുധനാഴ്ചയാണ് വീണ്ടും തുറന്നത്. കഴിഞ്ഞ നാലു ദിവസമായി പാലം കാണാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്. അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലേറെ പേർ പാലത്തിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽപ്പെട്ട് നദിയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. അടിയന്തര രക്ഷാ പ്രവർത്തനത്തിന് ഉത്തരവിട്ട പ്രധാന മന്ത്രി അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചു.

Advertising
Advertising

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അരവിന്ദ് കെജ്‍രി വാൾ എന്നിവർ അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഗുജറാത്ത് സർക്കാർ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ വീതവും നൽകും. പരിക്കേറ്റവർക്ക് ഗുജറാത്ത് സർക്കാർ 50000 രൂപ ധനസഹായം നൽകും.

പാലത്തിന്റെ മേൽനോട്ട ചുമതലയുള്ളവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംങ് വി പറഞ്ഞു. അപകടത്തിന്റെപശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ റാലികൾ ഉൾപ്പടെയുള്ള ഇന്നത്തെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News