2024ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന സന്ദേശമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നൽകിയത്: അമിത് ഷാ

ഗുജറാത്തിനെയും മോദിയെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ജനങ്ങൾ മറുപടി നൽകിയെന്ന് അമിത് ഷാ

Update: 2023-01-16 05:30 GMT
നരേന്ദ്ര മോദി, അമിത് ഷാ
Advertising

ഗാന്ധിനഗര്‍: അടുത്ത കാലത്ത് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിനാകെ സുപ്രധാനമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കാരണം അത് 2024ല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന സന്ദേശം നൽകിയെന്ന് അമിത് ഷാ അവകാശപ്പെട്ടു.

ഗുജറാത്തിലെ ജനങ്ങൾ വന്‍ഭൂരിപക്ഷത്തില്‍ അധികാരം നിലനിർത്താൻ ബി.ജെ.പിയെ സഹായിച്ചു. ഗുജറാത്തിനെയും മോദിയെയും അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കിയെന്നും അമിത് ഷാ പറഞ്ഞു- "ഗുജറാത്തിലെ ജനങ്ങൾ ജാതീയതയുടെ വിഷം അവസാനിപ്പിക്കാൻ പ്രവർത്തിച്ചു. പൊള്ളയായ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവര്‍ക്ക് തിരിച്ചടി നല്‍കി. നരേന്ദ്ര മോദിയെ ഒരിക്കൽ കൂടി പ്രധാനമന്ത്രിയാക്കാൻ രാജ്യം മുഴുവൻ ഒരുങ്ങി. ഗുജറാത്തിന്‍റെ സന്ദേശം കശ്മീർ മുതൽ കന്യാകുമാരി വരെയും (രാജ്യത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ) ദ്വാരക മുതൽ കാമാഖ്യ വരെയും (പടിഞ്ഞാറ് മുതൽ കിഴക്ക് വരെ) എത്തി. മോദി 2024ൽ വീണ്ടും പ്രധാനമന്ത്രിയാകും"- അമിത് ഷാ പറഞ്ഞു.

ഗുജറാത്തിന്‍റെ വികസനത്തിനായി ബി.ജെ.പി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു- "27 വർഷമായി ഒരു പാർട്ടി തടസ്സമില്ലാതെ ഭരിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. അത് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് മാത്രമാണ്. ഗുജറാത്തില്‍ ഇത്തവണ അവരുടെ അവസരമാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതും ഇതും സൗജന്യമായി നൽകാമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ നിന്ന് ഇവിടെ പലരുമെത്തി. ഇതൊക്കെയാണെങ്കിലും ഫലം പ്രഖ്യാപിച്ചപ്പോൾ ആകെയുള്ള 182 സീറ്റില്‍ 156 സീറ്റ് ബി.ജെ.പി സ്വന്തമാക്കി. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഓരോ പ്രവർത്തകനും ജനങ്ങളുടെ പിന്തുണക്ക് കടപ്പെട്ടിരിക്കുന്നു". ഗാന്ധിനഗറില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അമിത് ഷാ.

Summary- Union Home Minister Amit Shah on January 15 said the result of the recently-concluded Gujarat Assembly elections is important not just for the State but for the entire country as it has sent a message that Narendra Modi will be re-elected as the Prime Minister in 2024

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News