ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു; 10,900 രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയ വിനോദസഞ്ചാരികളെ പിന്തുടര്‍ന്ന് പിടികൂടി ജീവനക്കാര്‍

രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള സിയാവയിലുള്ള ഹാപ്പി ഡേ ഹോട്ടലിലാണ് സംഭവം

Update: 2025-10-29 11:08 GMT

Screengrab | X

ജയ്പൂര്‍: രുചികരമായ ഭക്ഷണം വയറുനിറയെ കഴിച്ച ശേഷം ഒടുവിൽ ബില്ലടക്കാതെ കടന്നുകളഞ്ഞ അഞ്ചംഗ വിനോദ സഞ്ചാരികളെ കയ്യോടെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള സിയാവയിലുള്ള ഹാപ്പി ഡേ ഹോട്ടലിലാണ് സംഭവം. യുവതി ഉള്‍പ്പെടെ അഞ്ച് വിനോദസഞ്ചാരികളുടെ സംഘമാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഹോട്ടലില്‍ എത്തിയ സംഘം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയും ചെയ്തു. എന്നാല്‍ 10,900 രൂപയുടെ ബില്‍ അടയ്‌ക്കേണ്ട സമയമായപ്പോള്‍ പതിയെ ഹോട്ടലിൽ നിന്നും മുങ്ങുകയായിരുന്നു. ഇത്തരം സാഹചര്യത്തിൽ രക്ഷപ്പെടാനായി പലരും പ്രയോഗിക്കുന്ന പഴയ തന്ത്രമായ ടോയ്‍ലെറ്റിൽ പോകുന്നുവെന്ന് പറഞ്ഞാണ് സംഘം കടന്നുകളഞ്ഞത്. ഓരോരുത്തരായി പതിയെ പതിയെ ഹോട്ടലിൽ നിന്നും മുങ്ങുകയായിരുന്നു. എന്നാൽ കാലം മാറിയ കാര്യം ഇവര്‍ ഓര്‍ത്തില്ല. പെട്ടെന്ന് തന്നെ ഉടമയും ജീവനക്കാരും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കി ഇവരെ പിന്തുടര്‍ന്നു.

Advertising
Advertising

സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഗുജറാത്തിനും രാജസ്ഥാനും ഇടയിലുള്ള അതിർത്തിയായ അംബാജിയിലേക്ക് കാർ പോകുന്നതായി മനസിലാക്കി. അതിനിടെ കാര്‍ ഗതാഗതക്കുരുക്കിൽ പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെ അഞ്ചുപേരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇതോടെ ഹോട്ടലിലെ ബില്‍ അടയ്ക്കാന്‍ വിനോദസഞ്ചാരികള്‍ സുഹൃത്തിനെ വിളിച്ച് ഓണ്‍ലൈനായി പണം അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News