'ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ, വോട്ടുകൊള്ളയ്ക്ക് കൂട്ടുനിന്നു'; രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ

വോട്ട് ചോർത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും ആ വോട്ടുകൊള്ളയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടുനിന്നുവെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു

Update: 2026-09-26 09:19 GMT
Editor : Athulya | By : Web Desk

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനലാണെന്നും രാജ്യത്ത് വോട്ട് കവരാൻ സംഘടിത ശ്രമം നടക്കുകയാണെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒട്ടേറെ തെറ്റുകൾക്കിടയിലെ മറ്റൊരു വലിയ തെറ്റാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എന്തിനാണ് ഇമ്യൂണിറ്റിയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്സസ് ഗ്യാനേഷ് കുമാറിന്റെ കയ്യിലാണ്. കോടതിയെ സ്വാധീനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നു. സുപ്രിംകോടതി ജഡ്ജിമാരുടെ നേരിട്ടുള്ള ബന്ധക്കാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകരാക്കുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Advertising
Advertising

വോട്ട് ചോർത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും ആ വോട്ടുകൊള്ളയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടുനിന്നുവെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അടിസ്ഥാന ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം ഇല്ലാതെ എന്തുണ്ടായിട്ടെന്തു കാര്യം? ഇതൊരു സമാനതകളില്ലാത്ത കാലഘട്ടമാണ്. രാജ്യത്ത് പ്രക്ഷുബ്ധതയുടെ നാളുകൾ വരികയാണെന്നും ഇത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ സമയമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

അനീതിക്കെതിരെ തെരുവിൽ പോരാടുന്നവരാണ് യഥാർഥ ഹീറോകൾ. തെരുവിൽ തന്നെ നിൽക്കും. ആരുമായി ചേർന്നും സമരം ചെയ്യും. ഇന്ത്യ മുന്നണിയുമായും പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് മുന്നോട്ടുപോകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.  

തെറ്റ് പറ്റിയാൽ തിരുത്തും. എന്നാൽ അന്തിമ യജമാനൻമാർ ജനങ്ങളാണ്. തീരുമാനങ്ങളെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കണം. നീതിക്ക് മുൻപിൽ എല്ലാവർക്കും കീഴടങ്ങേണ്ടിവരുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Full View

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News