ഗ്യാനേഷ് കുമാറിനെതിരായ കാർട്ടൂണിന് ഇന്ത്യയിൽ നിരോധനം; നോട്ടീസ് ലഭിച്ചെന്ന് മെറ്റ

ഇന്ത്യക്ക് പുറത്തുള്ളവർക്ക് കാർട്ടൂണ്‍ ലഭ്യമാണ്

Update: 2026-09-28 16:31 GMT

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ കാർട്ടൂണിന് ഇന്ത്യയില്‍ നിരോധനം. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കാർട്ടൂണ്‍ ഒഴിവാക്കി.സിഇസിയില്‍ തീരുമാനം എടുക്കുന്നതിനെ പരിഹസിച്ചായിരുന്നു പ്രശസ്ത കാർട്ടൂണിസ്റ്റ് മഞ്ജുളിന്‍റെ കാർട്ടൂണ്‍. കാർട്ടൂണ്‍ പിന്‍വലിക്കാന്‍ നോട്ടീസ് ലഭിച്ചെന്ന് മെറ്റ അറിയിച്ചു. അതേസമയം ഇന്ത്യക്ക് പുറത്തുള്ളവർക്ക് കാർട്ടൂണ്‍ ലഭ്യമാണ്.

"ഈ കാർട്ടൂണിന് ഇൻസ്റ്റഗ്രാം ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ നിന്ന് എനിക്ക് ലഭിച്ച നോട്ടീസിനൊപ്പം ഈ കാർട്ടൂൺ ഞാൻ വീണ്ടും പങ്കുവെക്കുന്നു. കേന്ദ്ര സർക്കാരിൽ നിന്നോ ക്രമസമാധാനപാലന ചുമതലയുള്ള ഏജൻസികളിൽ നിന്നോ ലഭിച്ച നിർദേശപ്രകാരവും രാജ്യത്തെ പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇന്ത്യയിൽ ഇതിന്‍റെ ലഭ്യത തടഞ്ഞിരിക്കുന്നത് എന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഇന്ത്യക്ക് പുറത്തുള്ളവർക്ക് ഈ കാർട്ടൂൺ ഇപ്പോഴും കാണാൻ സാധിക്കും.

Advertising
Advertising

തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള കാർട്ടൂൺ ഇന്ത്യൻ ജനത കാണുന്നത് തടഞ്ഞിരിക്കുകയാണ്. പരിഹാസവും ആക്ഷേപഹാസ്യവും പോലും സെൻസർ ചെയ്യപ്പെടുമ്പോൾ, ആ കാർട്ടൂൺ പറയാൻ ഉദ്ദേശിച്ച കാര്യം ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു എന്ന് വ്യക്തം'' മഞ്ജുൾ എക്സിൽ കുറിച്ചു.

അതേസമയം ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും.ഡൽഹി ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ചുകളിൽ സംഘർഷമുണ്ടായി. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ പിസിസി അധ്യക്ഷനെ ഉൾപ്പടെ കസ്റ്റഡിയിലെടുത്തു. തുടർ സമരം ചർച്ചചെയ്യാൻ നാളെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും.ബിഹാറിൽ എസ്ഐആർ കാരണം വോട്ട് നഷ്ടപ്പെട്ടവരുടെ സമ്മേളനം വിളിച്ചു ചേർക്കുമെന്ന് സിപിഐഎംഎൽ അറിയിച്ചു. ഗ്യാനേഷ് കുമാറിന് ഇനി ഒരു നിമിഷം പോലും തുടരാൻ അവകാശമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.മറ്റന്നാൽ ഇൻഡ്യ സഖ്യം യോഗം ചേർന്ന് സംയുക്ത സമരപരിപാടികൾ തീരുമാനിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News