ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി

ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സ്ഥലത്താണ് പരിശോധന

Update: 2023-05-12 17:10 GMT

അലഹബാദ്: ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി. ശിവലിംഗം കണ്ടെത്തി എന്ന് അവകാശപ്പെടുന്ന ഭാഗത്താണ് പരിശോധന നടത്താൻ അനുമതി നൽകിയത്.

പള്ളിക്ക് അകത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇന്നലെ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. കാർബൺ ഡേറ്റിംഗ് പരിശോധന നടത്തുന്നത് പള്ളിക്ക് ദോഷകരമാകുമോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കോടതി നിർദേശം . ആരാധനയ്ക്ക് അനുമതി വേണമെന്ന ആവശ്യവുമായി അഞ്ച് ഹിന്ദു സ്ത്രീകളാണ് വാരണാസി ജില്ലാ കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News