ഹർഭജൻ സിങ് എ.എ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക്

ഹർഭജൻ സിങിനെ പഞ്ചാബിൽ നിന്നാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.

Update: 2022-03-21 05:34 GMT
Editor : Nidhin | By : Web Desk
Advertising

ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് രാജ്യസഭയിലേക്ക്. ഹർഭജൻ സിങിനെ പഞ്ചാബിൽ നിന്നാണ് എ.എ.പി നാമനിർദേശം ചെയ്തിരിക്കുന്നത്.

ഇന്ത്യക്കായി 1998 ൽ അരങ്ങേറിയ ഹർഭജൻ കഴിഞ്ഞ വർഷം ഡിസംബർ 24 നാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്. ലോകകപ്പ് നേടിയ 2011 ടീമിലും അംഗമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 711 വിക്കറ്റുകൾ ഹർഭജന്റെ പേരിലുണ്ട്. പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ് ഹർഭജൻ.

ഹർഭജനെ കൂടാതെ ഡൽഹി എംഎൽഎ രാഘവ് ചന്ദയേയും ഡോ. സന്ദീപ് പതക്കിനെയും എ.എ.പി പഞ്ചാബിൽ നിന്ന് രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് അംഗങ്ങളാണ് എ.എ.പി രാജ്യസഭയിലുള്ളത്. അവർ മൂന്ന് പേരും ഡൽഹിയിൽ നിന്ന് രാജ്യസഭയിലെത്തിയവരാണ്. പഞ്ചാബിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് 95 സീറ്റുമായി എ.എ.പി അധികാരത്തിലെത്തിയത്.

Summary: Aam Aadmi Party to nominate cricketer Harbhajan Singh to Rajya Sabha

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News