പെര്‍ഫ്യൂമുകള്‍ക്ക് നന്ദി; ഇന്ദിര ഗാന്ധി ജെ.ആര്‍.ഡി ടാറ്റക്ക് അയച്ച കത്ത് വൈറലാകുന്നു

ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയാണ് കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്

Update: 2021-07-22 07:54 GMT
Editor : Jaisy Thomas | By : Web Desk

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രമുഖ വ്യവസായ ജെ.ആര്‍.ഡി ടാറ്റക്ക് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയാണ് കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്.

തനിക്ക് പെര്‍ഫ്യൂമുകള്‍ സമ്മാനിച്ചതില്‍ നന്ദി പറഞ്ഞുകൊണ്ട് 1973 ജൂലൈ 5ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഴുതിയ കത്താണ് വൈറലാകുന്നത്. ടൈപ്പ് റൈറ്ററില്‍ ടൈപ്പ് ചെയ്ത കത്തില്‍ ടാറ്റയുടെ ഭാര്യ തെൽമ വികാജി ടാറ്റയ്ക്കും ഇന്ദിരാ ഗാന്ധി ആശംസകള്‍ അറിയിക്കുന്നുണ്ട്.



"പെര്‍ഫ്യൂമുകള്‍ക്ക് നന്ദി. സാധാരണ ഞാൻ പെർഫ്യുമുകൾ ഉപയോഗിക്കാറില്ല. എന്നാൽ ഇനിമുതൽ ഞാൻ പെർഫ്യുമുകൾ ഉപയോഗിക്കും. അനുകൂലമോ വിമർശനാത്മകമോ ആയ ഏതെങ്കിലും അഭിപ്രായങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുമ്പോൾ എന്നെ അറിയിക്കാനോ കാണാനോ മടിക്കരുത്. നിങ്ങൾക്കും തെല്ലിക്കും ആശംസകൾ നേരുന്നു'' കത്തില്‍ പറയുന്നു. അന്ന് ടാറ്റയുടെ ഉടമസ്ഥയിലുണ്ടായിരുന്ന കോസ്മെറ്റിക് കമ്പനിയുടെ പെർഫ്യൂമാണ് ജെആർഡി ടാറ്റാ ഇന്ദിര ഗാന്ധിക്ക് നൽകിയത്. ഇന്നും ടാറ്റ പെർഫ്യുമുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

Advertising
Advertising

'ശക്തയായ ഒരു പ്രധാനമന്ത്രിയുടെയും പ്രമുഖനായ വ്യവസായിയുടെയും തികച്ചും വ്യക്തിപരമായ ഒരു കത്ത്' എന്ന അടിക്കുറിപ്പോടെയാണ് ഹര്‍ഷ് ഗോയങ്കെ കത്ത് പങ്കുവച്ചിരിക്കുന്നത്. 8,000ത്തിലധികം ലൈക്കുകളും 1000ത്തോളം റീട്വീറ്റുകളുമായി കത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News