ചേട്ടാ.. ഇതാണ് പുതിയ സമൂസ; കോല്‍ ഇഡ്ഡലിക്ക് പിന്നാലെ സോഷ്യല്‍മീഡിയ കീഴടക്കി സ്ട്രോബറി,ചോക്ലേറ്റ് സമൂസകള്‍

18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിവിധ തരത്തിലുള്ള സമൂസകള്‍ കാണാം

Update: 2021-10-04 03:30 GMT
Editor : Jaisy Thomas | By : Web Desk

വെറൈറ്റികള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഫുഡ് വ്ലോഗുകള്‍ ഒന്നു കയറിയിറങ്ങിയാല്‍ മതി കണ്ണു തള്ളുന്ന ഭക്ഷണ വെറൈറ്റികള്‍ അവിടെ കാണാം. ചോക്ലേറ്റ് ബിരിയാണി, പറക്കും ദോശ, ചൂടന്‍ ഐസ്ക്രീം തുടങ്ങി...ഇത് എന്തൂട്ടാ സാധനം എന്ന് ചോദിക്കുന്ന വിധത്തിലുള്ള പല തരം ഭക്ഷണങ്ങളും നാം കണ്ടിട്ടുണ്ട്. ഈ ഗണത്തില്‍ ഐസ്ക്രിം സ്റ്റിക്കിലുള്ള ഇഡ്ഡലിയായിരുന്നു ഏറ്റവും ഒടുവില്‍ വൈറലായത്. ഇപ്പോള്‍ രണ്ട് സമൂസ വെറൈറ്റികളിലാണ് ഭക്ഷണപ്രേമികളുടെ കണ്ണുടക്കിയിരിക്കുന്നത്. സ്ട്രോബറി, ചോക്ലേറ്റ്, തന്തൂരി പനീര്‍ സമൂസകളാണ് ട്വിറ്ററില്‍ ട്രന്‍ഡിംഗായിരിക്കുന്നത്.

Advertising
Advertising

ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയാണ് ഈ മാരക കോമ്പിനേഷനുകളിലുള്ള സമൂസകളുടെ വീഡിയോ പങ്കുവച്ചത്. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിവിധ തരത്തിലുള്ള സമൂസകള്‍ കാണാം. ചോക്ലേറ്റില്‍ മുക്കിയെടുത്ത സമൂസയും സ്ട്രോബറി ജാം നിറച്ച സമൂസയും വീഡിയോയില്‍ കാണാം.

പക്ഷെ ഈ വെറൈറ്റികള്‍ നെറ്റിസണ്‍സിന് അത്ര പിടിച്ചിട്ടില്ല. എന്തൊരു പരീക്ഷണമാണിതെന്നും ഇതൊന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ലെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ചോക്ലേറ്റ് സമൂസ സാധാരണമാണെന്നും ചിലര്‍ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News