പാകിസ്താന് വേണ്ടി ചാരപ്പണി; യൂട്യൂബറടക്കം ആറ് ​പേർ അറസ്റ്റിൽ

ജ്യോതി മൽഹോത്രയെന്ന യൂട്യൂബറടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2025-05-17 16:12 GMT

ന്യൂഡൽഹി: പാകിസതാന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ പ്രശസ്ത ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ജ്യോതി മൽഹോത്രയെന്ന യൂട്യൂബറടക്കം ആറ് പേരെ ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പാകിസ്താൻ രഹസ്യാന്വേഷണവിഭാഗത്തിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ.

അറസ്റ്റിലായ ചാരസംഘത്തെ അഞ്ച് ദിവസത്തെക്ക് റിമാൻഡ് ചെയ്തു. സംഘം ഏജന്റുമാരായും, സാമ്പത്തിക സഹായികളായും, വിവരദാതാക്കളായും പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ.കമ്മീഷൻ ഏജന്റുമാർവഴി വിസ നേടിയ ജ്യോതി 2023 ൽ അവർ പാകിസ്താൻ സന്ദർശിച്ചു. യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ ഇഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ അടുത്ത ബന്ധം സ്ഥാപിച്ചു.

ഡാനിഷ്, ജ്യോതിയെ ഒന്നിലധികം പാകിസ്‍താൻ ഇന്റലിജൻസ് പ്രവർത്തകർക്ക്) പരിചയപ്പെടുത്തി.വാട്സ് ആപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജ്യോതി, ഷാക്കിർ എന്ന റാണ ഷഹബാസ് ഉൾപ്പെടെയുള്ളവരുമായി ബന്ധം പുലർത്തി. അദ്ദേഹത്തിന്റെ നമ്പർ ‘ജാട്ട് രൺധാവ’എന്ന പേരിലാണ് സേവ് ചെയ്തു.ഇന്ത്യയിലെ പലസ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അവർ പരസ്പരം പങ്കുവെച്ചുവെന്നാണ് കണ്ടെത്തൽ

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News