'മനസ്സും ശരീരവും ശുദ്ധമാവും'; ചാണകം തിന്ന് ഡോക്ടർ

ഹരിയാനയിലെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ (എംബിബിഎസ്, എംഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് വൈറലായിരിക്കുന്നത്.

Update: 2021-11-18 14:49 GMT

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മാഹാത്മ്യം പറയുന്ന സംഘപരിവാർ നേതാക്കൾ പുതുമയല്ല. എന്നാൽ അവരെയും കടത്തിവെട്ടിയിരിക്കുകയാണ് ഇപ്പോൾ ഹരിയാനയിലെ ഒരു ഡോക്ടർ. ചാണകം തിന്നുന്ന ഡോക്ടറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചാണകം തിന്നുന്നതിനൊപ്പം അതിന്റെ ഗുണമേൻമകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഹരിയാനയിലെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ (എംബിബിഎസ്, എംഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് വൈറലായിരിക്കുന്നത്. ചാണകം കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാണകം കഴിച്ചാൽ മനസ്സും ശരീരവും ശുദ്ധമാവുമെന്നാണ് ഡോക്ടർ പറയുന്നത്. ചാണകം കഴിച്ചാൽ രോഗങ്ങൾ വരില്ല, സ്ത്രീകൾ ചാണകം കഴിച്ചാൽ സിസേറിയൻ വേണ്ടിവരില്ലെന്നും സുഖപ്രസവം നടക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Summary: The video of the doctor eating dung is now viral on social media. In addition to eating dung, he also explains its benefits.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News