പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് കർഷക സമരം ഒത്തുതീർപ്പാക്കാൻ ഒരുങ്ങി കേന്ദ്രം

കർഷക നിയമം പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രി സഭ യോഗം അനുമതി നൽകിയേക്കും

Update: 2021-11-21 05:28 GMT

പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് കർഷക സമരം ഒത്തുതീർപ്പാക്കാൻ ഒരുങ്ങി കേന്ദ്രം.കർഷക നിയമം പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രി സഭ യോഗം അനുമതി നൽകിയേക്കും. ബിൽ നാളെയോടെ തയ്യാറാകുമെന്നാണ് സൂചന.കർഷകരുടെ പ്രധാന ആവശ്യങ്ങളായ  താങ്ങു വിലയും  കേസുകൾ പിൻവലിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കാൻ പുതിയ സമിതി നിലവിൽ വന്നേക്കും. 

അതേ സമയം വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗുവിൽ ചേരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തുടർ സമരരീതികളും യോഗത്തിൽ ചർച്ചയാകും. പാർലമെന്‍റില്‍ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കർഷക സംഘടനകളുടെയും നിലപാട്.

Advertising
Advertising

Full View

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്‍റെ ഭാവി തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് സിംഗുവിൽ യോഗം ചേരുന്നത്. ഇന്നലെ കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേർന്ന് ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം തുടരുമെന്ന് അറിയിച്ചിരുന്നു.

മുന്‍ നിശ്ചയിച്ചത് പ്രകാരം ലഖ്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

The Center is ready to settle the farmers' strike before the Parliament session. The next Union Cabinet meeting may approve the bill to repeal the Agrarian Act. The bill is expected to be ready by tomorrow.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News