പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളെ സ്കൂളിൽ വച്ച് പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

ആറ്, ഏഴ് ക്ലാസുകളിലെ പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Update: 2024-01-21 13:35 GMT

ഭുവനേശ്വർ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളെ സ്കൂളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ കെന്ദ്രപാര ജില്ലയിലെ സ്വകാര്യ സ്കൂളിലെ 45കാരനായ ഹെഡ്മാസ്റ്ററാണ് പിടിയിലായത്.

ജനുവരി 16നാണ് സംഭവം. ആറ്, ഏഴ് ക്ലാസുകളിലെ പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പെൺകുട്ടികളെയും ഇയാൾ ഒഴിഞ്ഞ ക്ലാസ്മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

രാവിലെ 6.30 മുതൽ 11 വരെയാണ് സ്കൂൾ പ്രവൃത്തി സമയം. കുറച്ചു കുട്ടികൾ ട്യൂഷനു വേണ്ടി ഇതിനുശേഷവും സ്കൂളിൽ തുടരാറുണ്ട്. ഈ സമയത്താണ് പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തിനു ശേഷം സ്കൂളിൽ പോവാൻ വിസമ്മതിച്ച പെൺകുട്ടികളോട് രക്ഷിതാക്കൾ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടർന്ന് പെൺകുട്ടികളുടെ കുടുംബം പ്രധാനാധ്യാപകനെതിരെ പരാതി നൽകുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐപിസിയിലെയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് രാജ്നഗർ സ്റ്റേഷൻ ഇൻസ്പെക്ടർ അജയകുമാർ ജെന പറഞ്ഞു.

ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അധ്യാപകനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News