ഗുരുഗ്രാമിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 6 കുട്ടികൾ മുങ്ങി മരിച്ചു

കനത്ത മഴ തുടരുന്നതിനാൽ വെള്ളം നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു തടാകം

Update: 2022-10-10 00:54 GMT
Advertising

ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ മഴവെള്ളം നിറഞ്ഞ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 6 കുട്ടികൾ മുങ്ങി മരിച്ചു. 8നും 13നുമിടയ്ക്ക് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പ്രദേശവാസികളാണ് എല്ലാവരും.

Full View

ഗുരുഗ്രാം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളം നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു തടാകം.കുട്ടികൾ ഒഴുക്കിലകപ്പെട്ടതറിഞ്ഞ് അഗ്നിശമനസേയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News