മഴക്കെടുതി: വിറങ്ങലിച്ച് തമിഴ്‌നാട്

നാല് മരണം; കുടുങ്ങികിടക്കുന്നത് ആയിരങ്ങൾ

Update: 2023-12-19 09:36 GMT

ചെന്നൈ: മഴക്കെടുതിയിൽ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ വ്യാപകനാശഷ്ടങ്ങൾ. സംസ്ഥാനത്ത് നാല്് മരണം റിപ്പോർട്ട് ചെയ്തു. ആയിരങ്ങളാണ് വിവിധയിടങ്ങളിൽ കുടുങ്ങികിടക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വെള്ളത്തിൽ മുങ്ങിയ പലയിടങ്ങളിലും രക്ഷാപ്രവർത്താകർക്ക് ഇനിയും എത്താനായിട്ടില്ല. തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങി തെക്കൻ പ്രദേശങ്ങളിലെ ഗ്രാമങ്ങളും പട്ടണങ്ങളും റോഡുകളും മുങ്ങിയിരിക്കുകയാണ്.

പലയിടങ്ങളിലും റെയിൽ, റോഡ് ഗതാഗത സംവിധാനങ്ങൾ ഭാഗികമായി തടസപ്പെട്ടിരിക്കുക്കയാണ്. നാല് തെക്കൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. തൂത്തുക്കുടി വിമാനത്താവളത്തിൽ നിന്നുള്ള എട്ട് വിമാന സർവീസുകൾ റദ്ദാക്കി. തൂത്തുക്കുടി ജില്ലയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ശ്രീവൈകുണ്ഡം റെയിൽവെ സ്്്‌റ്റേഷനിൽ തിങ്കളാഴ്ച രാത്രി എട്ടരക്ക് പിടിച്ചിട്ട ഷെന്തൂർ എക്‌സ്പ്രസിലെ 800-ലധികം യാത്രക്കാരെ ഇനിയും ട്രെിയിനിൽ നിന്ന് പൂർണമായും മാറ്റാനായിട്ടില്ലെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു.

Advertising
Advertising

തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നീ നാല് ജില്ലകളിൽ നിന്നായി 7,434 പേരെ 84 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മാറ്റി. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, ഇ.വി വേലു, പി.മൂർത്തി, ആർ. എസ് രാജകണ്ണപ്പൻ. എന്നിവരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയോഗിച്ചു.

തൂത്തുക്കുടി ജില്ലയിലെ കായൽപട്ടണത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൂത്തുക്കുടിയി, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലും കനത്തമഴയാണ് ലഭിച്ചത്്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം ആവശ്യപ്പെട്ട്് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News