ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കരുക്കൾ നീക്കി ബി.ജെ.പി

ആം ആദ്മി മികച്ച നേട്ടം കൊയ്ത ചണ്ഡിഗഡിൽ മേയർ സ്ഥാനം ബി.ജെ.പിക്കാണെന്നത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അവകാശവാദം

Update: 2022-12-09 01:11 GMT

ഡൽഹി: ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കരുക്കൾ നീക്കി ബി.ജെ.പി. മേയർ സ്ഥാനത്തേക്ക് ബി.ജെ.പിക്കും സാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് നേതാക്കൾ രംഗത്തെത്തി. ആം ആദ്മി മികച്ച നേട്ടം കൊയ്ത ചണ്ഡിഗഡിൽ മേയർ സ്ഥാനം ബി.ജെ.പിക്കാണെന്നത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അവകാശവാദം. 35 വാർഡുകളിലേക്കുള്ള ചണ്ഡിഗഢ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതിനാൽ മേയർ സ്ഥാനം ബി.ജെ.പിക്കാണ്.

ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സാധ്യതയെന്ന് നേതാക്കൾ. ആം ആദ്മി മികച്ച നേട്ടം കൊയ്ത ചണ്ഡിഗഡിൽ മേയർ സ്ഥാനം ബി.ജെ.പിക്കാണെന്നത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അവകാശവാദം. 35 വാർഡുകളിലേക്കുള്ള ചണ്ഡിഗഢ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എ.എ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതിനാൽ മേയർ സ്ഥാനം ബി.ജെ.പിക്കാണ്.

Advertising
Advertising

ഡൽഹിയിൽ അപ്രതീക്ഷിത തോൽവി നേരിടേണ്ടി വന്ന ബി.ജെ.പി കോർപ്പറേഷൻ മേയർ സ്ഥാനം കൈക്കലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായാണ് സൂചന. ഫലം വിലയിരുത്താൻ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സാധ്യതയുണ്ടെന്ന് നേതാക്കൾ അവകാശപ്പെട്ടത്. ഡൽഹിയിലേക്ക് ഇനി മേയറെ തെരഞ്ഞെടുക്കണമെന്നും അത് കൗൺസിലർമാർ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ബി.ജെ.പി ഐടി വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ഡൽഹിയിൽ ബി.ജെ.പിയില്‍ നിന്നും മേയർ ഉണ്ടാകുമെന്ന് ഡൽഹി ബി.ജെ.പി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗയും അവകാശപ്പെട്ടു. ചണ്ഡീഗഡ് മോഡൽ നീക്കം നടത്താൻ ബി.ജെ.പി ശ്രമം തുടങ്ങിയതി എഎപി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. കൗൺസിലർമാരെ ബിജെപി നേതാക്കൾ വാഗ്ദാനങ്ങൾ നൽകി ബന്ധപ്പെട്ടുതുടങ്ങിയെന്നും ഫോൺ വിളികൾ കൗൺസിലർമാർ റെക്കോർഡ് ചെയ്യണമെന്നും സിസോദിയ നിർദേശം നൽകി.250 വാർഡുകളിൽ 134 വാർഡുകൾ നേടിയാണ് ആം ആദ്മി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ഡൽഹിയിൽ തിരിച്ചുവരവെന്ന കോൺഗ്രസ്‌ സ്വപ്‌നം എന്നന്നേക്കുമായി ഇല്ലാതാകുകയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News