"ഹിന്ദുരാഷ്ട്രത്തിനായി മരിക്കാനും കൊല്ലാനും തയ്യാറാവണം"; യുപിയിലെ സ്കൂളുകളില്‍ പ്രതിജ്ഞ

സുദര്‍ശന്‍ ന്യൂസാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്

Update: 2022-09-07 08:15 GMT

ഹിന്ദു രാഷ്ട്ര നിർമിതിക്കായി ഉത്തർപ്രദേശിലെ സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഒരു സ്‌കൂളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സുദർശന്‍ ന്യൂസ് പുറത്തുവിട്ടു.

ഉത്തർപ്രദേശിലെ സോൻബദ്രയിലുള്ള ഒരു സ്കൂളിലെ  വിദ്യാര്‍ഥികള്‍ക്ക് ഒരാൾ ഹിന്ദുരാഷ്ട്രനിർമാണത്തെക്കുറിച്ച പ്രതിജ്ഞ  ചൊല്ലിക്കൊടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍  കാണാം.ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടാനും മരിക്കാനും വേണമെങ്കിൽ കൊല്ലാനും തയ്യാറാവണമെന്നാണ് പ്രതിജ്ഞയിൽ പറയുന്നത്.


Advertising
Advertising


പ്രതിജ്ഞയിലെ വാചകങ്ങള്‍ ഇതാണ്.

"ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ പ്രവർത്തിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കുന്നു. അതിനായി പോരാടാനും മരിക്കാനും വേണ്ടിവന്നാൽ കൊല്ലാനും നമ്മൾ തയ്യാറാവും. ഒരു കാരണവശാലും ഈ ഉദ്യമത്തിൽ നിന്ന് നാം പുറംതിരിയില്ല. എത്ര ത്യാഗം സഹിച്ചാണെങ്കിലും നമ്മൾ ഇതിന് വേണ്ടി പൊരുതും."

യു.പി യിലെ സോൻബദ്ര ജില്ലയിലെ ഒരു പാർക്കിൽ വച്ച് വിദ്യാർഥികൾക്ക് ഒരാൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് സുദർശന്‍ ടി.വി റിപ്പോർട്ടർ രാജേഷ് സിങാണ് ക്യാമറയിൽ പകർത്തിയത്. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം യു.പിയിലെ മറ്റൊരു സ്‌കൂളിൽ ഇതിന് സമാനമായ പ്രതിജ്ഞ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുന്ന ദൃശ്യങ്ങൾ സുദർശനാ ന്യൂസ് പുറത്തുവിട്ടിരുന്നു.ഡിസംബർ 19 ന് ഹിന്ദു യുവവാഹിനി ഡൽഹിയിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെ ഇതേ പ്രതിജ്ഞ ചൊല്ലിയത് വാർത്തയായിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News