'ഹിന്ദു മതം പരമോന്നതം; മുസ്‌ലിംകൾ സൂര്യ നമസ്‌കാരം ചെയ്യണം, നദികളെ ആരാധിക്കണം': ആർഎസ്എസ് നേതാവ്

'സൂര്യനമസ്‌കാരം ചെയ്ത് കഴിഞ്ഞാലും നിസ്‌കാരം ഒഴിവാക്കണമെന്ന് ഞങ്ങൾ പറയില്ല'

Update: 2025-12-19 13:19 GMT

ന്യൂഡൽഹി: ഹിന്ദു മതം പരമോന്നതമാണെന്നും ഇന്ത്യയിലെ മുസ്‌ലിംകൾ നദികളെയും സൂര്യനെയും ആരാധിക്കണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അവർക്ക് ഒന്നും സംഭവിക്കില്ല... നമ്മുടെ മുസ്‌ലിം സഹോദരങ്ങൾ സൂര്യ നമസ്‌കാരം ചെയ്താൽ അവർക്ക് എന്ത് ദോഷമാണ് വരാനുള്ളത്? അതിനർത്ഥം പള്ളിയിൽ പോകുന്നതിൽ നിന്ന് അവരെ തടയും എന്നല്ല,'- അദ്ദേഹം പറഞ്ഞു.

സൂര്യ നമസ്‌കാരം ഒരു ശാസ്ത്രീയവും ആരോഗ്യപരവുമായ പരിശീലനമാണ്. ഇത് മുസ്‌ലിംകൾക്ക് എന്ത് ദോഷമാണ് ചെയ്യുക? പ്രാർത്ഥിക്കുന്നവർ 'പ്രാണായാമം' ചെയ്യുന്നത് തെറ്റാണോ? സൂര്യനമസ്‌കാരം ചെയ്ത് കഴിഞ്ഞാലും നിസ്‌കാരം ഒഴിവാക്കണമെന്ന് ഞങ്ങൾ പറയില്ല. ഏത് വിശ്വാസം പിന്തുടരാനും ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. മനുഷ്യൻമാർക്ക് പ്രാധാന്യം നൽകണമെന്നും ഹൊസബലെ പറഞ്ഞു. ബിജെപി എംഎൽഎമാർ പങ്കെടുത്ത പരിപാടിയിലായിരുന്നു ഹൊസബലെയുടെ വിവാദ പരാമർശം.

Advertising
Advertising

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ജൂണിൽ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'മതേതരത്വം', 'സോഷ്യലിസം' എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ഹൊസബലെ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. 'അടിയന്തരാവസ്ഥക്കാലത്താണ് ഇവ കൂട്ടിച്ചേർത്തത്. ഭരണഘടനയുടെ യഥാർത്ഥ ആമുഖത്തിൽ ഇത് ഉണ്ടായിരുന്നില്ല,' എന്നായിരുന്നു അന്ന് ഹൊസബാലെയുടെ ഇതിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. ആർഎസ്എസിന്റെ മുഖംമൂടി വീണ്ടും അഴിഞ്ഞു വീണിരിക്കുന്നു. ഭരണഘടന സമത്വം, മതേതരത്വം, നീതി എന്നിവയോട് അവർക്ക് അസഹിഷ്ണുതയുണ്ട്. ആർഎസ്എസിനും ബിജെപിക്കും വേണ്ടത് മനുസ്മൃതിയാണെന്നും അന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചിരുന്നു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News