ബം​ഗ്ലാദേശികളെന്ന് ആരോപിച്ച് യു.പിയിൽ മുസ്‌ലിം കുടുംബങ്ങൾക്ക് മർദനം, കുടിലുകൾ തകർത്തു; ഹിന്ദുത്വവാദികൾക്കെതിരെ കേസ്

ഇരകൾ ബം​ഗ്ലാദേശികളല്ലെന്നും ഉത്തർപ്രദേശിലെ ​ഷാജഹാൻപൂരിൽ നിന്നുള്ള കുടുംബങ്ങളാണെന്നും പൊലീസ് അറിയിച്ചു.

Update: 2024-08-10 13:55 GMT

ലഖ്നൗ: ബം​ഗ്ലാദേശികളെന്ന് ആരോപിച്ച് മുസ്‌ലിം കുടുംബങ്ങൾക്ക് ഹിന്ദുത്വവാദികളുടെ മർദനം. നിരവധി കുടിലുകൾ തകർക്കുകയും സാധനങ്ങൾക്ക് തീയിടുകയും ചെയ്തു. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. സർക്കാർ വിരുദ്ധ പ്രക്ഷോഭവും സംഘർഷങ്ങളും നടക്കുന്ന ബം​ഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു എന്നാരോപിച്ചാണ് ​ഹിന്ദു രക്ഷാദളിന്റെ ആക്രമണം.

ബം​ഗ്ലാദേശിൽ ഹിന്ദു കുടുംബങ്ങൾക്കെതിരെ ആക്രമണം നടക്കുകയാണെന്ന് ആരോപിച്ച ഹിന്ദു രക്ഷാദൾ എത്രയും വേ​ഗം നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കവിനഗറിലെ ചേരിനിവാസികൾക്കെതിരെ ആക്രമണം ഉണ്ടായത്. ചേരിയിലേക്ക് ഇരച്ചെത്തിയ ഹിന്ദു രക്ഷാദൾ പ്രവർത്തകർ നിരവധി കുടിലുകൾ നശിപ്പിക്കുകയും ആളുകളെ അടിച്ചോടിക്കുകയും ചെയ്തു. കുട്ടികളും വയോധികരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു.

Advertising
Advertising

ഇതിന്റെ വീഡിയോ അക്രമികൾ തന്നെ സോഷ്യൽമീഡിയകളിൽ പങ്കുവയ്ക്കുകയും ചെയ്തു. 'ഗാസിയാബാദിൽ താമസിക്കുന്ന ചില അനധികൃത ബംഗ്ലാദേശികൾ അവരുടെ താൽക്കാലിക ടെൻ്റുകളിൽ ബംഗ്ലാദേശ് പതാക സ്ഥാപിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം പോലും അവർ ആഘോഷിക്കുകയായിരുന്നു. ഇതുകണ്ട ഹിന്ദു രക്ഷാൾ അംഗങ്ങൾ അവരുടെ കുടിൽ നശിപ്പിച്ചു'- സിൻഹ എന്നയാൾ പങ്കുവച്ച ട്വീറ്റിൽ പറയുന്നു.

എന്നാൽ, ഹിന്ദുരക്ഷാദളിന്റെ ആരോപണം യു.പി പൊലീസ് തള്ളി. ഇരകൾ ബം​ഗ്ലാദേശികളല്ലെന്നും ഉത്തർപ്രദേശിലെ ​ഷാജഹാൻപൂരിൽ നിന്നുള്ള കുടുംബങ്ങളാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഹിന്ദു രക്ഷാദൾ ദേശീയ അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിക്കും 15-20 പ്രവർത്തകർക്കുമെതിരെ മധുബൻ ബാപുധാം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ പറഞ്ഞു.

അക്രമികൾ ചേരിനിവാസികളുടെ കുടിലുകൾ നശിപ്പിക്കുകയും അവർ ബം​ഗ്ലാദേശികളല്ലെന്ന പൊലീസ് വിശദീകരണം അവ​ഗണിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. ആഗസ്റ്റ് ഏഴിന് ചൗധരി ഒരു ഭീഷണി വീഡിയോ പുറത്തിറക്കിയിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിലെ ബംഗ്ലാദേശികൾക്കെതിരെ സമാന നടപടികളുണ്ടാകുമെന്നായിരുന്നു വീഡിയോയിലെ ഭീഷണി.

തുടർന്ന്, ആ​ഗസ്റ്റ് എട്ടിന് ഹിന്ദു രക്ഷാദൾ പ്രവർത്തകർ ഡൽഹി ശാസ്ത്രി പാർക്കിലെ ചേരിനിവാസികളെ ബം​ഗ്ലാദേശികളെന്ന് ആരോപിച്ച് ആക്രമിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി പൊലീസ് അക്രമികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അന്വേഷണത്തിൽ, ഹിന്ദു രക്ഷാദൾ നേതാവ് ​ദക്ഷ് ചൗധരിയാണ് ഡൽഹിയിലെ ആക്രമണത്തിന് ചുക്കാൻ പിടിച്ചതെന്ന് വ്യക്തമായി.

മുമ്പ്, അയോധ്യയിലെ ജനങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിലും കോൺ​ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ടും വിവാദത്തിലായ ആളാണ് ദക്ഷ് ചൗധരി. 


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News