കശ്മീരിൽ ആയുധങ്ങളുമായി രണ്ട് ഭീകരന്മാർ പിടിയിൽ

15 തോക്കുകൾ പൊലീസ് പിടിച്ചെടുത്തു

Update: 2022-05-23 04:22 GMT

ഡല്‍ഹി: കശ്മീരിൽ ആയുധങ്ങളുമായി രണ്ട് ഭീകരന്മാർ പിടിയിൽ. 15 തോക്കുകൾ പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച ശ്രീനഗറിൽ ലഷ്‌കർ-ഇ-തൊയ്ബ സംഘടനയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്തതായും അവരുടെ കൈവശം നിന്ന് വൻ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടു. 15 പിസ്റ്റളുകൾ, 30 മാഗസിനുകൾ, 300 റൗണ്ടുകൾ, 1 സൈലൻസർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ''ഇത് പൊലീസിന്‍റെ വലിയ വിജയമാണ്," ഐജിപി കശ്മീരിനെ ഉദ്ധരിച്ച് പൊലീസ് വക്താവ് പറഞ്ഞു. ശ്രീനഗറിലെ ചനപോര പ്രദേശത്തുനിന്നാണ് അറസ്റ്റ് നടന്നതെന്നാണ് റിപ്പോർട്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News