അവിഹിതം മറച്ചുവെയ്ക്കാൻ ഭാര്യയെ കൊലപ്പെടുത്തി; ദൃശ്യം മോഡലിൽ തെളിവ് നശിപ്പിച്ച് ഭർത്താവ്

മൃതദേഹം ചൂളയിലിട്ട് കത്തിക്കുകയും ചാരം അടുത്തുള്ള നദിയിൽ ഒഴുക്കുകയുമായിരുന്നു

Update: 2025-11-10 06:24 GMT

പുനൈ: അവിഹിതബന്ധം മറച്ചുവെക്കാനായി ഭാര്യയുടെ പേരിൽ അവിഹിതം ആരോപിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. പുനൈയിലാണ് സംഭവം. ശിവാനെ ഏരിയയിൽ താമസിച്ചിരുന്ന സമീർ ജാദവ് (42) ആണ് ഭാര്യയും സ്വകാര്യ സ്‌കൂൾ അധ്യാപികയുമായ അഞ്ജലി സമീർ ജാദവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. കൊലപാതകം പുറത്തുവരാതിരിക്കാൻ സമീർ ജാദവ് പൊലീസിന് മുമ്പിൽ കളിച്ച നാടകമാണ് ഇയാളെ കുടുക്കിയത്. കൊലപാതകശേഷം തെളിവ് ഇല്ലാതാക്കുന്നതിൽ ദൃശ്യം സിനിമ സ്വാധീനിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പൊലീസ് പിടിയിലായതിന് ശേഷവും ഇയാൾ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചു. ഭാര്യക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ, അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ജാവേദിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. അത് മറച്ചുവെയ്ക്കാനായി അഞ്ജലിയുടെ ഫോണിൽ നിന്ന് ജാവേദ് തന്നെ ഒരു ആൺ സുഹൃത്തിന് മെസേജ് അയക്കുകയായിരുന്നു. കൊലപാതക ശേഷം ജാദവ് നേരിട്ടെത്തിയാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ പുരോഗതി അന്വേഷിക്കാൻ ഇടക്കിടയ്ക്ക് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പെരുമാറ്റത്തിലും മൊഴിയിലും സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജാദവ് പിടിയിലായത്. 2017 ലാണ് സമീറും അഞ്ജലിയും വിവാഹിതരായത്. അഞ്ചിലും മൂന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്. ഓട്ടോമൊബൈൽ ഗാരേജ് നടത്തുകയാണ് ജാദവ്

Advertising
Advertising

കൊലപാതകത്തെ കുറിച്ച് ജാദവ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്- ഒക്ടോബർ 26-ന് വാടകയ്‌ക്കെടുത്ത ഒരു ഗോഡൗണിലേക്ക് ജാദവ് ഭാര്യയെ കൊണ്ടുപോയി. 'പുതിയ ഗോഡൗൺ കാണിച്ചുതരാം' എന്ന് പറഞ്ഞാണ് അവളെ അവിടേക്ക് കൊണ്ടുപോയത്. ഉള്ളിൽ കടന്ന ശേഷം അയാൾ അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി അയാൾ നേരത്തെ തന്നെ അവിടെ ഒരു ഇരുമ്പ് ചൂള നിർമ്മിച്ചിരുന്നു. തുടർന്ന് സമീർ അഞ്ജലിയുടെ മൃതദേഹം ചൂളയിലിട്ട് കത്തിക്കുകയും ചാരം അടുത്തുള്ള നദിയിൽ ഒഴുക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ദീപാവലി അവധിക്കായി ഇവരുടെ കുട്ടികൾ നാട്ടിലായിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News