ഹൈദരാബാദ് കൂട്ടബലാത്സംഗം: ഒരാൾ അറസ്റ്റിൽ; പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾ എംഎൽഎയുടെ മകനാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് പൊലീസ് തള്ളി.

Update: 2022-06-04 05:47 GMT

ഹൈദരാബാദ്: നഗരത്തിൽ 17 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സദുദ്ദീൻ മാലിക് (18) ആണ് അറസ്റ്റിലായത്. കേസിലെ പ്രതികളെന്ന് കരുതുന്ന അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരാണെന്നും പൊലീസ് പറഞ്ഞു.

ഒരുപേര് മാത്രമാണ് പെൺകുട്ടി പറയുന്നത്. ഇരയിൽനിന്ന് പ്രതികളെ തിരിച്ചറിയാവുന്ന മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് ഓഫീസർ ജോയൽ ഡേവിഡ് പറഞ്ഞു.

Advertising
Advertising

പെൺകുട്ടി അക്രമികൾക്കൊപ്പം നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവർ കാറിൽ വിളിച്ചുകയറ്റുകയായിരുന്നു. ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾ എംഎൽഎയുടെ മകനാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് പൊലീസ് തള്ളി. ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്‌മൂദ് അലിയുടെ കൊച്ചുമകനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News