താൻ നൊബേല്‍ സമ്മാനത്തിന് അർഹനെന്ന് അരവിന്ദ് കെജ്‌രിവാൾ; പരിഹസിച്ച് ബിജെപി

ചൊവ്വാഴ്ച ചണ്ഡീഗഡില്‍ നടന്ന 'ദ കെജ്‌രിവാള്‍ മോഡല്‍' എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന വേളയിലാണ് കെജ്‌രിവാളിന്റെ പരാമര്‍ശം

Update: 2025-07-10 10:47 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: മികച്ച ഭരണത്തിനുളള നൊബേല്‍ സമ്മാനം താന്‍ അര്‍ഹിക്കുന്നുണ്ടെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. 

ചൊവ്വാഴ്ച ചണ്ഡീഗഡില്‍ നടന്ന 'ദ കെജ്‌രിവാള്‍ മോഡല്‍' എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന വേളയിലാണ് കെജ്‌രിവാളിന്റെ പരാമര്‍ശം. 

ഡല്‍ഹിയിലെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആവര്‍ത്തിച്ച് ശ്രമങ്ങള്‍ നടന്നിട്ടും തന്റെ നേതൃത്വത്തില്‍ ഭരണം കാര്യക്ഷമമായി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

'ജോലി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞിട്ടും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുള്‍പ്പടെ ഒട്ടേറെ തടസങ്ങള്‍ ഉണ്ടായിട്ടും മികച്ച ഭരണം നടത്തിയതിന് ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണ്' കെജ്‌രിവാള്‍ പറഞ്ഞു. 

അതേസമയം കെജ്‌രിവാളിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി രംഗത്ത് എത്തി. അഴിമതി നിറഞ്ഞ ഭരണമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ കാലത്ത് ഡല്‍ഹിയിലുണ്ടായതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു.

'ആരോപണങ്ങളുടെ കൂമ്പാരത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍ സ്വയം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കെജ്‌രിവാള്‍ സ്വയം തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്ന് പറയുന്നത് പരിഹാസ്യമാണ്ട- അദ്ദേഹം വ്യക്തമാക്കി 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News