കാൺപൂർ ഐ.ഐ.ടി പ്രൊഫസർ സ്റ്റേജിൽ കുഴഞ്ഞുവീണു മരിച്ചു

പൂർവവിദ്യാർഥി സംഗമ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്

Update: 2023-12-24 09:28 GMT
Editor : ലിസി. പി | By : Web Desk

കാൺപൂർ: കാൺപൂർ ഐ.ഐ.ടിയിലെ പ്രൊഫസർ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. പൂർവവിദ്യാർഥി സംഗമ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണത്. മെക്കാനിക്കൽ എഞ്ചിനീയറിങ് മേധാവി സമീർ ഖണ്ഡേക്കർ (53) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂർവവിദ്യാർഥി സംഗമം നടന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖണ്ഡേക്കർ പ്രഭാഷണം നടത്തുമ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും നന്നായി വിയർക്കുകയും ചെയ്തതായി മുൻ ഐഐടി കാൺപൂർ ഡയറക്ടർ അഭയ് കരന്ദിക്കർ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News