നിരോധിത പട്ടികയില്‍ ഐ.പി.എൽ സ്‌പോൺസർമാരും! ഓൺലൈൻ ട്രേഡിങ് തട്ടിപ്പിനെ കരുതിയിരിക്കുക

കേരളത്തിലടക്കം ഏറെ പ്രചാരമുള്ള ബിനോമോയും നിരോധിത പട്ടികയിലുണ്ട്. ബിനോമോയ്ക്ക് ഓൺലൈൻ പ്രമോഷൻ നൽകുന്ന നിരവധി യൂട്യൂബർമാർ മലയാളത്തിലുമുണ്ട്

Update: 2022-09-11 10:59 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്ക് കുരുക്കുമുറുക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് ആരംഭിച്ചിരിക്കുകയാണ്. ഇതോടൊപ്പമാണ് മോഹനവാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ വലയിലാക്കുന്ന ഓൺലൈൻ ട്രേഡിങ് ആപ്പുകളുടെയും പട്ടിക ആർ.ബി.ഐ പുറത്തുവിട്ടത്. നിയമവിരുദ്ധ ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ വഴി ഫോറക്‌സ് ഇടപാട് നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇതുവഴി നൽകിയിരിക്കുന്നത്. ഏറെ പ്രചാരമുള്ള ട്രേഡിങ് ആപ്പുകളും ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എൽ) ടീം സ്‌പോൺസർമാരും ഇക്കൂട്ടത്തിലുണ്ട്.

കേരളത്തിലടക്കം ഏറെ പ്രചാരമുള്ള ബിനോമോയും നിരോധിത പട്ടികയിലുണ്ട്. ബിനോമോയ്ക്ക് ഓൺലൈൻ പ്രമോഷൻ നൽകുന്ന നിരവധി യൂട്യൂബർമാർ മലയാളത്തിലുമുണ്ട്. ഐ.പി.എൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ(എസ്.ആർ.എച്ച്) സഹസ്‌പോൺസർമാരാണിത്. കഴിഞ്ഞ മേയിലാണ് ബിനോമോ ഹൈദരാബാദിന്റെ ഔദ്യോഗിക സ്‌പോൺസർമാരാകുന്നത്. മറ്റൊരു പ്രമുഖ ആപ്പ് ഒക്ട എഫ്.എക്‌സ് ആണ്. ഡൽഹി ക്യാപിറ്റൽസിന്റെ ഔദ്യോഗിക സ്‌പോൺസർമാരാണ് ഇവർ. കഴിഞ്ഞ വർഷമാണ് ഡൽഹിയുമായി ഒക്ടഎഫ്.എക്‌സ് കൈകോർക്കുന്നത്.

ആർ.ബി.ഐ പുറത്തുവിട്ട നിയമവിരുദ്ധ ആപ്പുകളും വെബ്‌സൈറ്റുകളും ഇവയാണ്:

അൽപാരി(Alpari)

എനിഎഫ്എക്‌സ്(AnyFX)

ആവ ട്രേഡ്(Ava Trade)

ബിനോമോ(Binomo)

ഇ ടോറോ(e Toro)

എക്‌സ്‌നെസ്സ്(Exness)

എക്‌സ്പർട്ട് ഒപ്ഷൻ(Expert Option)

എഫ്.ബി.എസ്(FBS)

ഫിൻഎഫ്എക്‌സ്‌പ്രോ(FinFxPro)

ഫോറക്‌സ് ഡോട്ട് കോം(Forex.com)

ഫോറക്‌സ്‌ഫോർമണി(Forex4money)

ഫോക്‌സോറക്‌സ്(Foxorex)

എഫ്.ടി.എം.ഒ(FTMO)

എഫ്.വി.പി ട്രേഡ്(FVP Trade)

എഫ്എക്‌സ്പ്രിമസ്(FXPrimus)

എഫ്എക്‌സ്ട്രീറ്റ്(FXStreet)

എഫ്.എക്ക് സിഎം(FXCm)

എഫ്എക്‌സ്‌നൈസ്(FxNice)

എഫ്എക്‌സ്ടിഎം(FXTM)

ഹോട്ട്‌ഫോറസ്(HotFores)

ഐബെൽ മാർക്കറ്റ്‌സ്(ibell Markets)

ഐ.സി മാർക്കറ്റ്‌സ്(IC Markets)

ഐഫോറക്‌സ്(iFOREX)

ഐജി മാർക്കറ്‌സ്(IG Markets)

ഐക്യു ഒപ്ഷൻ(IQ Option)

എൻ.ടി.എസ് ഫോറക്‌സ് ട്രേഡിങ്(NTS Forex Trading)

ഒക്ട എഫ്എക്‌സ്(Octa FX)

ഒളിംപ് ട്രേഡ്(Olymp Trade)

ടി.ഡി അമേരിട്രേഡ്(TD Ameritrade)

ടി.പി ഗ്ലോബൽ എഫ്എക്‌സ്(TP Global FX)

ട്രേഡ് സൈറ്റ് എഫ്എക്‌സ്(Trade Sight FX)

അർബൻ ഫോറക്‌സ്(Urban Forex)

എക്‌സ്എം(Xm)

എക്‌സ്ടിബി(XTB)

നിലവിലെ സാഹചര്യത്തിൽ ഈ പട്ടികയിൽ ഉൾപ്പെടാത്ത ട്രേഡിങ് ആപ്പുകൾ നിയമവിരുദ്ധമല്ലെന്നാണ് ആർ.ബി.ഐ നൽകുന്ന വിവരം. നിയമവിരുദ്ധമായ ആപ്പുകളിൽ വ്യാപകമായി ആളുകൾ തട്ടിപ്പിനിരയാകുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇക്കാര്യത്തിൽ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശ വിനിമയ നിയമം(ഫെമ) അനുവദിക്കുന്ന ലക്ഷ്യങ്ങളല്ലാത്തവയ്ക്ക് ഇടപാട് നടത്തുന്നതോ, ആർ.ബി.ഐ അംഗീകാത്ത ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിൽ(ഇ.ടി.പികൾ) ഇടപാട് നടത്തുന്നതോ ആയ മുഴുവൻ ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും കനത്ത ശിക്ഷയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനുപിന്നാലെയും വ്യാപകമായ തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ ലഭിച്ചതോടെയാണ് റിസർവ് ബാങ്ക് നിരോധിത പട്ടിക പുറത്തിറക്കിയത്. ഇവ മൊബൈൽ ആപ്ലിക്കേഷൻ സ്റ്റോറുകളിൽനിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Summary: IPL sponsors also included in the 34 illegal forex trading online platforms list issued by RBI

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News