വനിതാ ബിൽ നടപ്പിലാക്കുന്നത് സെൻസസിന് ശേഷമെന്ന് കേന്ദ്രം; വൈകിപ്പിക്കാനുള്ള തന്ത്രമെന്ന് കോൺഗ്രസ്

ഒ.ബി.സി ഉപസംവരണം വേണമെന്ന കോൺഗ്രസ് നിലപാടിനെ ബി.ജെ.പി എതിർത്തു

Update: 2023-09-21 10:19 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: സെൻസസിനും മണ്ഡല പുനർ നിർണയത്തിനും ശേഷം മാത്രമേ വനിതാ സംവരണ ബില്ല് നടപ്പിലാക്കൂവെന്നു കേന്ദ്ര നിയമമന്ത്രി അർജ്ജുൻ മേഘ്‌വാൾ. വനിതാ സംവരണം നീട്ടികൊണ്ടുപോകാനുള്ള തന്ത്രമാണിതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധിച്ചു . രാജ്യസഭയിൽ വനിതാ ബില്ലിൽ ചർച്ച തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് പ്രതിഷേധിച്ചു . കെസി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എന്ന് നടത്തുമെന്ന് പോലും അറിയാത്ത സെൻസസിനും ദീർഘ കാലം വേണ്ടിവരുന്ന മണ്ഡല പുനർ നിർണയത്തിനും ശേഷം സംവരണം എന്നതിനോടാണ് കോൺഗ്രസിന് എതിർപ്പ് . എന്നാൽ സഭയിൽ സംസാരിച്ച കേന്ദ്ര നിയമ മന്ത്രി അർജ്ജുൻ മേഘ്‌വാൾ ഈ രണ്ട് നടപടികളും പൂർത്തിയാകാതെ സംവരണം ഏർപ്പെടുത്താനാവില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു.

ഒ.ബി.സി ഉപസംവരണം വേണമെന്ന കോൺഗ്രസ് നിലപാടിനെ ബി.ജെ.പി എതിർത്തു . ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന ബി.ജെ.പി എംപിമാർ എണ്ണത്തിൽ മുഴുവൻ കോൺഗ്രസ് എംപിമാരേക്കാൾ കൂടുതൽ ഉണ്ടെന്നനായിരുന്നു പരിഹാസം. വനിതാ ബില്ല് ലോക്സഭയിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അംഗങ്ങൾക്ക് നന്ദി പറഞ്ഞു . ചന്ദ്രയാൻ വിജയത്തിൽ ഐ എസ് ആർ  ഒയെ ലോക്സഭ അഭിനന്ദിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News