ആന്ധ്രയിലും മുഖത്ത് മൂത്രമൊഴിക്കൽ; ദലിത് യുവാവിന് സവർണരുടെ അതിക്രൂര പീഡനം

ദേഹത്ത് നിന്ന് ചോരയൊലിക്കുമ്പോഴും യുവാവിനെ സവർണരുടെ ഒരു കൂട്ടം മർദിക്കുന്നതും മുഖത്തേക്ക് മൂത്രമൊഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്

Update: 2023-07-19 09:44 GMT

മധ്യപ്രദേശിലേതിന് പിറകെ ആന്ധ്രാപ്രദേശിലും മുഖത്ത്‌ മൂത്രമൊഴിക്കൽ. മധ്യപ്രദേശിൽ ആദിവാസി യുവാവാണ് സവർണരാൽ അപമാനിക്കപ്പെട്ടതെങ്കിൽ ആന്ധ്രപ്രദേശിൽ ദലിത് യുവാവ് അതിക്രൂരമായി മർദിക്കപ്പെടുകയും ശേഷം വായിൽ മൂത്രമൊഴിക്കപ്പെടുകയും ചെയ്തു. ദി ദലിത് വോയ്‌സെന്ന ട്വിറ്റർ അക്കൗണ്ടിലാണ് മർദനത്തിന്റെ വീഡിയോ സഹിതം ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

Advertising
Advertising

ദേഹത്ത് നിന്ന് ചോരയൊലിക്കുമ്പോഴും യുവാവിനെ സവർണരുടെ ഒരു കൂട്ടം മർദിക്കുന്നതും മുഖത്തേക്ക് മൂത്രമൊഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ദലിതുകൾക്കെതിരെയുള്ള ജാതിവിവേചനം, അതിക്രമങ്ങൾ, അടിമത്തം, ദാരിദ്ര്യം എന്നിവയ്ക്കെതിരെയുള്ള പ്രചാരണം നടത്തുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘമാണ് ദി ദലിത് വോയ്‌സ് ഡോട്ട് ഓർഗ്.

 

അതേസമയം, മധ്യപ്രദേശിൽ ദലിത് സർപഞ്ച് ആക്രമിക്കപ്പെട്ടതും ദ ദലിത് വോയ്‌സ് റിപ്പോർട്ട് ചെയ്തു. ശിവപുരി ജില്ലയിൽ ദലിത് വനിതാ സർപഞ്ചിനെ മൂന്ന് ജാതി ഹിന്ദു പുരുഷന്മാർ ചെളിയിൽ വലിച്ചെറിയുകയും ചെരുപ്പ് കൊണ്ട് മർദിക്കുകയും ചെയ്തതായാണ് വീഡിയോ സഹിതമുള്ള ട്വീറ്റിൽ വ്യക്തമാക്കുന്നത്.

നേരത്തെ മധ്യപ്രദേശ് സിദ്ധിയിലെ കുബ്രിയിലാണ് ആദിവാസി യുവാവ് ദശ്മത്ത് റാവത്തിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ല മൂത്രമൊഴിച്ചിരുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കടവരാന്തയിൽ ഇരിക്കുകയായിരുന്ന ദശ്മതിന്റെ മുഖത്തും ശരീരത്തിലും പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

 

ആറുമാസം മുമ്പായിരുന്നു സംഭവം നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഏറെ വിമർശനവും ഉയർന്നു. തുടർന്നാണ് പൊലീസ് പ്രവേശിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല ഇപ്പോൾ ജയിലിലാണ്. അതേസമയം, പ്രവേശ് ബി.ജെ.പി പ്രവർത്തകനാണെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചിരുന്നു.

അതിനിടെ, സംഭവത്തിൽ പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടണമെന്ന ആവശ്യവുമായി ഇരയായ യുവാവ് രംഗത്ത് വന്നു. പ്രതിയയ പ്രവേശ് ശുക്ല താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞെന്നും അയാളെ വെറുതെ വിടണമെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട ദശ്മത് റാവത്ത് സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. 'സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി അദ്ദേഹത്തെ മോചിപ്പിക്കണം. പ്രവേശ് ശുക്ല ങ്ങളുടെ ഗ്രാമത്തിലെ പണ്ഡിതനാണ്. ഗ്രാമത്തിൽ റോഡ് പണിയണമെന്നല്ലാതെ സർക്കാറിനോട് ഞങ്ങൾക്ക് വേറൊന്നും ആവശ്യപ്പെടാനില്ല'..ദശ്മത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

In Andhra Pradesh, a Dalit youth was beaten and then urinated on in his mouth by Cast Hindus

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News