കുഞ്ഞിന്‍റെ ഡയപ്പറുകൾ വലിച്ചെറിയുന്നത് തൊട്ടടുത്തെ മരത്തിൽ; വാരാണസി ദമ്പതികൾക്ക് വിമര്‍ശനം, വീഡിയോ
ഇൻഫ്ലുവൻസർ ശ്വേത കതാരിയയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്
വാരാണസി: വ്യക്തിശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ പോലും പരിസര ശുചിത്വത്തിന് പുല്ലുവിലയാണ് കൊടുക്കുന്നതെന്നാണ് പൊതുവെ ഇന്ത്യാക്കാരെക്കുറിച്ചുള്ള പരാതി. ഉത്തര്‍പ്രദേശിലെ വാരാണസിയിൽ നിന്നുള്ള വൈറലായ വീഡിയോയിൽ ഒരു കുടുംബം ഡയപ്പറുകൾ ശരിയായി സംസ്കരിക്കുന്നതിന് പകരം അടുത്തുള്ള മരത്തിലേക്ക് വലിച്ചെറിയുന്ന കാഴ്ചയാണ് കാണുന്നത്. ഉപയോഗിച്ച ഡയപ്പറുകൾ കൊണ്ട് നിറഞ്ഞ ഒരു മരമാണ് വീഡിയോയിൽ .
People have converted this tree into a diaper tree by throwing used diapers onto it
— 🚨Indian Gems (@IndianGems_) December 3, 2025
There is a limit of being uncivic. We Indians knows no boundaries. pic.twitter.com/jE7wq0cdZD
ഇൻഫ്ലുവൻസർ ശ്വേത കതാരിയയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ഒരു വലിയ രണ്ട് നില വീട് കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ആ വീടിന്റെ പുറത്തായി നിറയെ ചില്ലകളുള്ള വലിയൊരു മരവുമുണ്ട്. മരത്തിൽ നിറയെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ഡയപ്പറുകൾ തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്. ഇലകളെക്കാൾ കൂടുതൽ ഡയപ്പറുകളാണ് മരത്തിലുള്ളത്. അച്ഛനും അമ്മയും ഒരു ചെറിയ കുട്ടിയും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടിൽ താമസിക്കുന്നത് എന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം. മാത്രമല്ല, ആ വീടിന് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് വീട്ടിലുള്ളവർ മാലിന്യം വലിച്ചെറിയാറുണ്ട് എന്നും വീഡിയോയിൽ പറയുന്നു.
വീണ്ടും ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ക്ലോത്ത് ഡയപ്പറുകൾ ഉപയോഗിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് ശ്വേതയുടെ വീഡിയോ അവസാനിക്കുന്നത്. നിരവധിപേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരിസ്ഥിതി സ്നേഹികളും ദമ്പതികളെ വിമര്‍ശിച്ചു. വീട് വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല, ചുറ്റുപാടുകളെക്കുറിച്ചും ശ്രദ്ധ വേണമെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടി.