Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് കാല്‍ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കില്‍ കുറവുണ്ടാകും.
മൂന്ന് ദിവസത്തെ ധനനയ രൂപീകരണയോഗത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാല്‍ശതമാനമാണ് നിലവില്‍ കുറച്ചിരിക്കുന്നത്. അടിസ്ഥാന പലിശനിരക്കില്‍ കുറവ് വരുത്തിയതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായാണ് കുറഞ്ഞത്.
കയറ്റുമതി മേഖലയില്‍ രാജ്യം പ്രധാനമായും പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോ നിരക്ക് കുറച്ചതിന് കാരണമായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം പണപ്പെരുപ്പം ഉയരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ആര്‍ബിഐയുടെ തീരുമാനം.
അമേരിക്കയുമായുള്ള വ്യപാരക്കരാറിന്മേല്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരഉപയോഗം മെച്ചപ്പെടുത്താന്‍ ഈ തീരുമാനം സഹായകമാകുമെന്നാണ് കണക്കുക്കൂട്ടല്‍. പലിശനിരക്കില്‍ ഈ തീരുമാനത്തോടെ വലിയ രീതിയില്‍ കുറവ് വരും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലാണ് കുറവുണ്ടാകുക.