പറക്കുന്ന കസേരകളും പാത്രങ്ങളും; വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തീര്‍ന്നു, ബന്ധുക്കൾ തമ്മിൽ അടിയോടടി, ബന്ധം വേര്‍പെടുത്തി വധു

സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്

Update: 2025-12-05 06:18 GMT
Editor : Jaisy Thomas | By : Web Desk

പറ്റ്ന: വിവാഹ സല്‍ക്കാരത്തിനിടെയുണ്ടാകുന്ന കൂട്ടത്തല്ലുകൾ പുതിയൊരു സംഭവമല്ലാതായി മാറിയിരിക്കുന്നു. ചിക്കന്‍റെ ഗ്രേവി കിട്ടിയില്ല, റോസ്റ്റ് തീര്‍ന്നുപോയി, കറിക്ക് രുചി പോരാ...തല്ലുണ്ടാക്കാൻ കാരണങ്ങൾ നിരവധിയാണ്. ബിഹാറിലെ ബോധ്ഗയയിലെ വിവാഹവേദിയിൽ വില്ലനായത് രസഗുളയായിരുന്നു. സൽക്കാരത്തിനിടെ രസഗുള തീര്‍ന്നുപോയതാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.

സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. വധൂവരന്‍മാരുടെ ബന്ധുക്കൾ തമ്മിൽ പരസ്പരം അടിക്കുന്നതും തള്ളുന്നതും പ്ലാസ്റ്റിക് കസേരകളും ഭക്ഷണപ്പാത്രങ്ങളും എടുത്തെറിയുന്നതും വീഡിയോയിൽ കാണാം. നവംബര്‍ 29ന് വധുവിന്‍റെ വധുവിന്‍റെ കുടുംബം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നതെന്ന് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു. വരന്‍റെ കുടുംബം അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് എത്തിയത്. വിവാഹച്ചടങ്ങുകൾ അവസാനിച്ചപ്പോൾ വധുവിന്റെ കുടുംബം ഭക്ഷണ കൗണ്ടറിൽ രസഗുളകൾ തീർന്നുപോയതായി പരാതിപ്പെട്ടതിനെത്തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തര്‍ക്കമുണ്ടായി.

Advertising
Advertising

അതിഥികൾ ഭക്ഷണ കൗണ്ടറിനു ചുറ്റും ഒത്തുകൂടിയിരിക്കുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കുള്ളിലാണ് തര്‍ക്കം കയ്യേറ്റമായി മാറിയത്. കസേരകളും പ്ലേറ്റുകളും കൈയിൽ കിട്ടിയതെല്ലാം ആളുകൾ എറിയാൻ തുടങ്ങി. ദമ്പതികൾ വിവാഹ ഹാളിലേക്ക് പോകുമ്പോഴാണ് വഴക്ക് തുടങ്ങിയത്. ഇരുവിഭാഗങ്ങളിലെയും നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.രസഗുള തീര്‍ന്നുപോയതാണ് വഴക്കിന് കാരണമെന്ന് വരന്‍റെ പിതാവ് പിതാവ് മഹേന്ദ്ര പ്രസാദ് ബുധനാഴ്ച സ്ഥിരീകരിച്ചു. വഴക്കിനുശേഷം വധുവിന്‍റെ കുടുംബം തങ്ങൾക്കെതിരെ വ്യാജ സ്ത്രീധന കേസ് ഫയൽ ചെയ്തതായും അദ്ദേഹം ആരോപിച്ചു.

പ്രശ്നങ്ങളുണ്ടായെങ്കിലും ബന്ധം തുടരാൻ തയ്യാറാണെന്ന് വരന്‍റെ കുടുംബം അറിയിച്ചെങ്കിലും വധുവിന്‍റെ വീട്ടുകാര്‍ക്ക് ഇതിനോട് താൽപര്യമുണ്ടായിരുന്നില്ല. വഴക്കിനിടയിൽ വധുവിന്റെ ബന്ധുക്കൾ താൻ സമ്മാനമായി കൊണ്ടുവന്ന ആഭരണങ്ങൾ എടുത്തതായി വരന്റെ അമ്മ മുന്നി ദേവി ആരോപിച്ചു. ഹോട്ടൽ ബുക്ക് ചെയ്യാൻ വരന്‍റെ കുടുംബം പണം നൽകിയെന്നും അവർ അവകാശപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News