ബിജെപിയിൽ ചേരുന്നവർ അപ്രസക്തരാവും; ഭൂപൻ ബോറെയുടെ പാർട്ടി മാറ്റത്തോട് പ്രതികരിച്ച് ഗൗരവ് ഗൊഗോയ്

'അസമിലെ ജിന്നയാണ് ഹിമന്ത ബിശ്വ ശർമ, രാഷ്ട്രീയ പ്രവർത്തകർക്ക് ഹിന്ദു സർട്ടിഫിക്കറ്റ് നൽകുന്നത് അദ്ദേഹം അവസാനിപ്പിക്കണം'

Update: 2026-02-18 10:38 GMT

ഗുവഹത്തി: ബിജെപിയിൽ ആര് ചേർന്നാലും അവർ രാഷ്ട്രീയമായി അപ്രസക്തരാവുമെന്ന് അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ്. മുൻ പിസിസി പ്രസിഡന്റും മുതിർന്ന നേതാവുമായ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നേക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഗൗരവ് ഗൊഗോയ്. 'മുൻ എജെപി നേതാവായ സർബാനന്ദ് സോനാവാളിന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സർബാനന്ദ സോനാവാൾ ബിജെപിയിൽ ചേർന്നതോടെ അദ്ദേഹം രാഷ്ട്രീയത്തിൽ അപ്രസക്തനായി. മുൻ പാർട്ടിയായ എജെപി തകരുകയും ചെയ്തു. ആര് ബിജെപി ചേർന്നാലും ഇതാണ് സംഭവിക്കുക. ഭൂപൻ ഭോറയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല' എന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

വരാനിരിക്കുന്ന തെരഞ്ഞടുപ്പിൽ യഥാർത്ഥ കോൺഗ്രസും മുൻ കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് നടക്കുക. 15 കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ അഴിമതിക്കാരായിരുന്ന നേതാക്കളാണ് ഇന്ന് ബിജെപിയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അസമിലെ ജിന്നയാണെന്നും ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. ഭൂപൻ ബോറകൂടി കോൺഗ്രസ് വിടുന്നതോടെ അസം കോൺഗ്രസിലെ അവസാന ഹിന്ദുവും ഇല്ലാതാകുമെന്ന ഹിമന്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗൊഗോയ്. രാഷ്ട്രീയക്കാർക്ക് ഹിന്ദു സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ഹിമന്ത അവസാനിപ്പിക്കണമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

കോൺഗ്രസ് എന്നത് ഒരു മഹാസമുദ്രമാണ്. തങ്ങളെല്ലാം അതെല്ലാ ജലതുള്ളികൾ മാത്രമാണ്. നമ്മുടെ പൂർവികർക്ക് മുമ്പേ ഇവിടെയുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. ആരെങ്കിലും വിട്ടുപോയെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഭൂപൻ ബോറ കോൺഗ്രസ് വിട്ടാലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സാധ്യതയെ ഒരുവിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം ജൂണിൽ ഗൗരവ് ഗൊഗോയി ചുമതലയേൽക്കുന്നതുവരെ സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ബോറ. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തിന് രാജി സമർപ്പിച്ചതെന്ന് അറിയിച്ചു.

കേന്ദ്ര നേതൃത്വം ഇടപെട്ട് രാജിതീരുമാനത്തിൽ നിന്ന് ഭൂപൻ ബോറ പിൻമാറുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഹിമന്ത ബിശ്വശർമ അദ്ദേഹത്തെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെ ബിജെപിയിൽ ചേരുന്ന തിയതി പ്രഖ്യാപിക്കുകയായിരുന്നു. ഭൂപൻ ബോറയും അനുയായികളും ഈ മാസം 22 ന് ബിജെപിയിൽ ചേരുമെന്നാണ് ഹിമന്ത പ്രഖ്യാപിച്ചത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News