ഇന്ത്യൻ നാവികസേനയുടെ നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഹിരേന്ദ്ര കുമാർ, രോഹിത്, സാന്ത്രി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു

Update: 2026-02-18 14:57 GMT

മംഗളൂരു: ഇന്ത്യൻ നാവികസേനയുടെ നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാൽപെ കൊച്ചിൻ ഷിപ്പ്യാർഡിലെ ജീവനക്കാരനായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയും ഇടുക്കി ജില്ലയിലെ മൊറയൂർ കോകിലകട്ടയിൽ വാടക വീട്ടിൽ താമസക്കാരനുമായ അലിഫ് ഇസ്‌ലാമാണ് (21) അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 21ന് ഗുജറാത്തിൽ ആനന്ദ് താലൂക്കിലെ കൈലാസ് നഗരിയിൽ താമസിക്കുന്ന ഹിരേന്ദ്ര കുമാറിനെയും(34) നവംബർ 21 ന് ഉത്തർപ്രദേശിൽ നിന്നുള്ള രോഹിത് (29) സാന്ത്രി (37) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

രോഹിത്, സാന്ദ്രി, ഹിതേന്ദ്ര

ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ നമ്പറുകളുടെയും മറ്റ് തന്ത്രപ്രധാന വിവരങ്ങളുടെയും നിയന്ത്രിത പട്ടിക ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ പാകിസ്താൻ ഏജന്റുമാർക്ക് കൈമാറാൻ പ്രതികൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. വിവരങ്ങൾ കൈമാറിയതിന് പകരമായി പ്രതികൾ നിയമവിരുദ്ധമായ സാമ്പത്തിക ആനുകൂല്യങ്ങൾ സ്വീകരിച്ചതായാണ് ആരോപണം.

Advertising
Advertising

അലിഫ് ഇസ്‌ലാം

കോടതിയിൽ ഹാജരാക്കിയ അലിഫ് ഇസ്ലാമിനെ ഫെബ്രുവരി 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിലെ അഞ്ചാം പ്രതിയാണ് അലിഫ് ഇസ്‌ലാം. രഹസ്യ വിവരങ്ങൾ കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തയാൾ ഒളിവിലാണ്. ഈ വ്യക്തിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. അലിഫ് ഇസ്ലാം ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News