ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവര്‍ക്ക് നികുതി വേണ്ട

ഇടത്തരക്കാർക്ക് ആശ്വാസമെന്ന് ധനമന്ത്രി

Update: 2023-02-01 07:30 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി:മധ്യവർഗത്തിന് ആശ്വാസമേകി ആദായ നികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക്  നികുതിയില്ല.  ആദായനികുതി പരിധി അഞ്ചു ലക്ഷത്തിൽ നിന്നാണ് ഏഴുലക്ഷമായി  ഉയർത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രഖ്യാപനം ഇടത്തരക്കാർക്ക് ആശ്വാസമെന്ന് ധനമന്ത്രി പറഞ്ഞു.

Advertising
Advertising

ആദായ നികുതിയിൽ സ്ലാബുകൾ അഞ്ചായി കുറച്ചു. 6-9 ലക്ഷം വരെ 10 ശതമാനം , 9-12 ലക്ഷം വരെ 15%, 12-15 ലക്ഷം വരെ 20%,15 ലക്ഷത്തിന് മുകളില്‍ 25 ശതമാനം  എന്നിങ്ങനെയാണ് പുതിയ സ്ലാബുകൾ. സ്റ്റാർട്ടപ്പുകൾക്ക് 10 വർഷത്തേക്ക് നികുതിയില്ല. ഇതിന് പുറമെ 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനുകൾക്കും നികുതി ഇളവ്. കസ്റ്റംസ്  ഡ്യൂട്ടി സ്ലാബുകളും കുറച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News