കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ഇന്‍ഡ്യാ സഖ്യ എം പിമാര്‍ ഛത്തീസ്ഗഡിലേക്ക്

ജയിലിലുള്ള കന്യാസ്ത്രീകളെ സംഘം സന്ദര്‍ശിക്കും

Update: 2025-07-29 02:47 GMT

ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡിലേക്ക് ഇന്‍ഡ്യാസഖ്യ എംപിമാര്‍. ബെന്നി ബഹനാന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, സപ്ത ഗിരി തുടങ്ങിയവരാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്. ജയിലിലുള്ള കന്യാസ്ത്രീകളെ സംഘം സന്ദര്‍ശിക്കും.

അതേസമയം, ഛത്തീസ്ഗഡില്‍ പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ക്കൊപ്പമയക്കാന്‍ രക്ഷിതാക്കള്‍ നല്‍കിയ സമ്മതപത്രം മീഡിയവണ്ണിന്. ഗാര്‍ഹിക ജോലികള്‍ക്കായി മക്കളെ പറഞ്ഞയക്കുന്നതില്‍ സമ്മതം അറിയിച്ചുള്ള രേഖയില്‍ രക്ഷിതാക്കള്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

നാരായണ്‍പൂരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം മലയാളികളായ കന്യാസ്ത്രീകള്‍ ജോലിക്കായി കൂട്ടികൊണ്ടുപോകാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്ത്.

Advertising
Advertising

ഈ രേഖ കയ്യില്‍ ഉണ്ടായിട്ടും കന്യാസ്ത്രീകളെയും കുട്ടികളെയും യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ബജരംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെക്കുകയുമായിരുന്നു. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ കുറ്റങ്ങള്‍ ചുമത്തി. ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതെന്നും സിബിസിഐ പറഞ്ഞു.

രണ്ടാമത്തെ എഫ്‌ഐആറില്‍ പോലീസിന്റെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായതാണ് ജാമ്യഅപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതെന്നും ഇന്ന് സമര്‍പ്പിച്ചേക്കുമെന്നുമാണ് സി ബി സി ഐ നേതൃത്വം വ്യക്തമാക്കി.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News