ഇന്ത്യാ- ചൈന ബന്ധം മോശം നിലയിലെന്ന് വിദേശകാര്യ മന്ത്രി
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശം നിലയിലാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബീജിംഗ് ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇതേക്കുറിച്ച് അവർക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത് ഇപ്പോൾ ചൈനീസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പുതിയ ലോകക്രമം" എന്ന താലികെട്ടിൽ ബ്ലൂംബർഗ് സിംഗപ്പൂരിൽ നടത്തിയ എക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
" കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന് ഇന്ത്യ ചൈനയോട് പറഞ്ഞിട്ടുണ്ട്. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇത് പ്രധാനമാണ്. ഇന്ത്യയുടെ നിലപാടിൽ ചൈനക്ക് ഒരു സംശയവുമുണ്ടാകില്ല. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ പലതവണ കണ്ടിരുന്നു. ഞാൻ വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്." - അദ്ദേഹം പറഞ്ഞു.
അതേസമയം, അതിർത്തിയിലെ പ്രശനങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ഇന്ത്യയും ചൈനയും വ്യാഴാഴ്ച തീരുമാനിച്ചു. ഇരു ഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥർ പതിനാലാം റൗണ്ട് ചർച്ചകൾ ഉടനെ നടത്താനും തീരുമാനമായി.
Summary : India-China going through bad phase in their relationship: Jaishankar