തകർത്തത് 400 ഓളം ഡ്രോണുകൾ: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യയുടെ തിരിച്ചടി പാകിസ്താന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി

Update: 2025-05-09 15:51 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം. ഇന്നലെ രാത്രി പാകിസ്താൻ സൈന്യം നിരവധി തവണ ആക്രമണം ശ്രമം നടത്തി. സൈനിക സംവിധാനങ്ങളെയാണ് പാകിസ്താൻ ലക്ഷ്യം വെച്ചതെന്നും അധികൃതർ അറിയിച്ചു.

നിയന്ത്രണ രേഖയിൽ നിരവിൽ തവണ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു. 36 കേന്ദ്രങ്ങളാണ് ആക്രമണങ്ങൾക്കായി ലക്ഷ്യമിട്ടത്. സേനാ താവളങ്ങൾ പാകിസ്താൻ ലക്ഷ്യമിട്ടു. 400 ഓളം പാക് ഡ്രോണുകൾ ഇന്ത്യ തകർത്തിട്ടു. ഭട്ടിൻഡയിലെ സൈനിക കേന്ദ്രവും പാകിസ്താൻ ലക്ഷ്യമിട്ടു.

ഡ്രോണുകളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ഇന്ത്യയുടെ തിരിച്ചടി പാകിസ്താന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. കനത്ത ആഘാതം ആണ് ഇന്ത്യയുടെ ആക്രമണം പാകിസ്താനിൽ ഉണ്ടാക്കിയത്. തുർക്കി നിർമ്മിത ഡ്രോണുകളാണ് പാകിസ്താൻ ഉപയോഗിച്ചത്. പാകിസ്താൻ യാത്രാവിമാനങ്ങൾ പ്രതിരോധമായി ഉപയോഗിക്കുന്നു. ഇതിനുള്ള തെളിവുകളും ഇന്ത്യ പുറത്തുവിട്ടു.

Advertising
Advertising

ഇന്ത്യൻ വ്യോമസേന അങ്ങയറ്റം ജാഗ്രത പുലർത്തി. വ്യോമസേന യാത്ര വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. നാല് വ്യോമത്താവളങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി വെളിപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ നിഷേധിക്കുന്നത് പരിഹാസ്യമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ലേ മുതൽ സർ ക്രീക്ക് വരെയാണ് പാകിസ്താൻ ആക്രമണ ശ്രമം നടത്തിയത്. എയർബസ് 320 വിമാനം മനുഷ്യ കവചമായി ഉപയോഗിക്കാൻ ശ്രമിച്ചു. പാകിസ്താൻ ഷെല്‍ പൂഞ്ചിലെ ക്രൈസ്റ്റ്സ്കൂ ളിനു സമീപം പതിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായി. സ്കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ വലിയ ആളപായം ഒഴിവായി. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News